വെള്ളരിക്കുണ്ട്∙ ഇന്ത്യയ്ക്ക് ജനാധിപത്യം സമ്മാനിച്ചത് കോൺഗ്രസാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും ചേർന്ന് ജനാധിപത്യം തകർക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. വോട്ട് കൊള്ളയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന ഒപ്പ് ശേഖരണ ക്യാംപെയ്നിന്റെ ബളാൽ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് എം.പി.ജോസഫ് അധ്യക്ഷനായി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജുകട്ടക്കയം, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, സേവാദൾ സംസ്ഥാന ചെയർമാൻ ഗണേശൻ കരുവാച്ചേരി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി.നായർ, എം.സി.പ്രഭാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ജോമോൻ ജോസ്, വി.മാധവൻനായർ, ഷോബി ജോസഫ് എം.രാധാമണി എന്നിവർ പ്രസംഗിച്ചു.
ചെറുവത്തൂർ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടങ്കോട് ഒപ്പ് ശേഖരണം നടത്തി. മണ്ഡലം പ്രസിഡന്റ് ഡി.എം സുകുമാരൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ.വി സുധാകരൻ ഉദ്ഘാടനം ചെയ്തു. വി.നാരായണൻ, ഡോ.
കെ.വി ശശിധരൻ , പ്രദിപൻ തുരുത്തി, മലപ്പിൽ സുകുമാരൻ, ഹംസൻ പയ്യങ്കി, ജയപ്രകാശ് മയിച്ച, മല്ലക്കര കുഞ്ഞിരാമൻ, എൻ.സി രാജു, കരുണാകരൻ മുട്ടത്ത്, കെ.വി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]