സീറ്റൊഴിവ്
കൊല്ലം ∙ കിളികൊല്ലൂർ കെൽട്രോൺ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയ്നിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് കോഴ്സുകളിൽ സീറ്റൊഴിവ്. 9072592412, 9495642722.
ജനകീയ മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഫിഷറീസ് വകുപ്പിന്റെ മുറ്റത്തൊരു മീൻതോട്ടം (പടുതാക്കുളം) ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് പടുതാക്കുളമുള്ള കർഷകർക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകും.
വിവരങ്ങൾ ജില്ലാ ഓഫിസിലും മത്സ്യഭവനുകളിലും ലഭിക്കും. 0474 2795870.
ഓൺലൈൻ റജിസ്ട്രേഷന് തുടക്കം
കരുനാഗപ്പള്ളി ∙ ഒക്ടോബർ 9,10 തീയതികളിലായി തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു.
ഒക്ടോബർ 3 നു വൈകിട്ട് 5 നു വരെ റജിസ്റ്റർ ചെയ്യാം. സ്കൂൾ റജിസ്ട്രേഷനും പാർട്ടിസിപ്പേഷൻ കാർഡ് വിതരണവും ഒക്ടോബർ 7 നു നടക്കും.
പ്രവൃത്തി പരിചയം, ഗണിതം, ഐടി എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾ ഒക്ടോബർ 9 നും, സാമൂഹിക ശാസ്ത്രം, സയൻസ്,ഐടി എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾ 10നും നടക്കുമെന്നു എഇഒ ആർ.അജയകുമാർ അറിയിച്ചു.
ചെസ് മത്സരം
കൊല്ലം∙ ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കും. 0471-2308630.
ക്ഷീര കർഷകസംഗമം ഇന്ന്
ചടയമംഗലം∙ ക്ഷീര വികസന വകുപ്പ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര വികസന യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ക്ഷീര കർഷക സംഗമം ഇന്നു ചടയമംഗലത്ത് നടക്കും.
രാവിലെ 7.30നു സ്വാഗതസംഘം ചെയർമാൻ ജെ.കെ.രാജേഷ് കുമാർ പതാക ഉയർത്തും. ആത്മ ഫീൽഡ് ഡേയുടെ ഭാഗമായുള്ള കന്നുകാലി പ്രദർശനവും ഗോ രക്ഷാ ക്യാംപും പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ ഉദ്ഘാടനം ചെയ്യും.
വിദ്യാരംഭം 8 മുതൽ
കൊല്ലം∙തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ രാവിലെ 8 മുതൽ വിദ്യാരംഭം നടത്തും.
രാവിലെ 9 മുതൽ കുരീപ്പുഴ ഗവ.യുപിഎസിൽ ശുചീകരണ യജ്ഞം നടത്തുമെന്നും പ്രസിഡന്റ് പി.രാജൻ, സെക്രട്ടറി കുരീപ്പുഴ മോഹനൻ, ഗ്രന്ഥശാലാ പ്രസിഡന്റ് ഡൊമിനിക്, സെക്രട്ടറി മുജീബ് എന്നിവർ അറിയിച്ചു. 9961986621.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]