കണ്ടനാട് ∙ അച്ഛന്റെ പാത പിന്തുടർന്നു നെൽക്കൃഷിയിലും ഒരു കൈ നോക്കാൻ ധ്യാൻ ശ്രീനിവാസൻ. കണ്ടനാട് പാടശേഖരത്തിലാണു പാടശേഖര സമിതിയുടെ ഒപ്പം ചേർന്നു ഇത്തവണ ധ്യാൻ ശ്രീനിവാസനും കൃഷിയിറക്കുന്നത്.
ഇത്തവണ 80 ഏക്കറിലാണ് കൃഷി. നടൻ ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണു പടിപടിയായി ഉയർത്തി ഇത്രയും ഏക്കറിലേക്കു വ്യാപിപ്പിച്ചത്.
തരിശായി കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള കണ്ടനാട് പാടശേഖര സമിതി പുനർജീവിപ്പിക്കുകയായിരുന്നു.
ഇത്തവണ ഉമ വിത്തുകളാണു വിതയ്ക്കുന്നത്. 1,500 കിലോഗ്രാമിൽ ഏറെ വിത്തുകൾ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്.
5 ഏക്കറിൽ നാടൻ വിത്തുകളും ഉണ്ട്. ഇപ്പോൾ പാടം ഉഴുതു മറിക്കുന്നതിന്റെ അവസാനഘട്ട
ജോലിയിലാണു സമിതി അംഗങ്ങൾ.
ധ്യാൻ ശ്രീനിവാസൻ, നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്തു കൃഷി ഇറക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിത ഉത്സവം നാളെ രാവിലെ 10നു കണ്ടനാട് ചെമ്മാച്ചൻ പള്ളിയോടു ചേർന്നുള്ള പുന്നച്ചാലിൽ പാടശേഖരത്തിൽ നടക്കും.
ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]