പുനലൂർ ∙ കൊല്ലം –ചെങ്കോട്ട റെയിൽ പാതയിൽ ട്രയൽ റൺ വിജയിച്ച് 58 ദിവസം കഴിഞ്ഞിട്ടും വൈദ്യുതി നൽകാതെ കെഎസ്ഇബി.
ഇക്കഴിഞ്ഞ ജൂലൈ 31നാണ് പുനലൂർ കെഎസ്ഇബി സബ്സ്റ്റേഷനിൽ നിന്ന് പുനലൂർ റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപത്തെ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി കടത്തിവിട്ട് ട്രയൽ റൺ നടത്തിയത്. റെയിൽവേയും കെഎസ്ഇബിയും തമ്മിൽ പ്രത്യേക കരാർ ഒപ്പുവച്ച ശേഷം വൈദ്യുതി ട്രെയിൻ ഗതാഗതത്തിന് ഉപകരിക്കുന്ന രീതിയിൽ വൈദ്യുതി ലഭ്യമാക്കും എന്നാണ് അന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.
വൈദ്യുതി ഉപയോഗം രേഖപ്പെടുത്താൻ സബ് സ്റ്റേഷനിൽ സ്ഥാപിച്ച കിയോസ്കിൽ മീറ്ററും സ്ഥാപിക്കേണ്ടതായിരുന്നു.
എന്നാൽ 58 ദിവസം കഴിഞ്ഞിട്ടും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതി ലഭിക്കാൻ റെയിൽവേ കെഎസ്ഇബിക്ക് 28 കോടി രൂപ മൂന്ന് വർഷം മുൻപ് നൽകിയതാണ്.
ഇനിയും ഫീസ് ഉണ്ടെങ്കിൽ അടയ്ക്കാൻ റെയിൽവേ തയാറാണെന്ന് അറിയിച്ചിട്ടും കെഎസ്ഇബി ഫയലിൽ തീരുമാനമെടുക്കാതെ വച്ചിരിക്കുകയെന്നാണ് വിവരം. കോടിക്കണക്കിന് രൂപ റെയിൽവേയിൽ നിന്ന് കൈപ്പറ്റിയ ശേഷം ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നത് വൈകിപ്പിച്ച കെഎസ്ഇബി, ഇപ്പോൾ ലൈൻ കമ്മിഷൻ ചെയ്തിട്ടും റെയിൽവേയുടെ പുനലൂർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി നൽകാതെ താമസിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
ഒരാഴ്ച കൊണ്ട് പൂർത്തിയാക്കേണ്ട
പ്രവർത്തനങ്ങളാണ് ഈ 58 ദിവസങ്ങളായി തടസ്സപ്പെട്ടിരിക്കുന്നത്. കൊല്ലത്തെ പെരിനാട് നിന്നും ചെങ്കോട്ട
സബ് സ്റ്റേഷനിൽ നിന്നുമുള്ള സപ്ലൈ ഉപയോഗിച്ചാണ് കൊല്ലം മുതൽ ചെങ്കോട്ട വരെ ഉള്ള പാതയിൽ ഇപ്പോൾ ട്രെയിൻ സർവീസുകൾ നടത്തുന്നത്.
ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് റെയിൽവേയുടെ ട്രാക്ഷൻ ഡിപ്പാർട്മെന്റിന് ഉണ്ടാക്കുന്നത്.
വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യം ഉയരുന്നുണ്ട്.. അതേസമയം, തമിഴ്നാട്ടിലെ ചെങ്കോട്ട
സബ്സ്റ്റേഷൻ തമിഴ്നാട് വൈദ്യുതി ബോർഡ് പണികൾ പൂർത്തീകരിച്ച് ആഴ്ചകൾക്കുള്ളിൽ സ്റ്റേഷൻ ചാർജ് ചെയ്തിരുന്നു. പുനലൂരിലെ റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷന്റെ പണി പൂർത്തിയാക്കിയ ശേഷം പണി തുടങ്ങിയ സബ്സ്റ്റേഷനാണ് ചെങ്കോട്ടയിലേത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]