വരാപ്പുഴ ∙ മദർ ഏലിശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
മദർ ഏലിശ്വയുടെ ലോഗോ പ്രകാശനം ഞായറാഴ്ച രാവിലെ 9.30നുള്ള ദിവ്യബലിക്കു ശേഷം വരാപ്പുഴ ബസിലിക്ക ദേവാലയത്തിൽ നടന്നു. വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത മോസ്റ്റ് റവ.
ഡോ. ഫ്രാൻസിസ് കല്ലറക്കൽ ദിവ്യബലിക്കു മുഖ്യ കാർമികത്വം വഹിച്ചു.
അതിരൂപതാ വികാരി ജനറൽ റവ. മോൺ.
മാത്യു കല്ലിങ്കൽ, പ്രൊവിൻഷ്യൽ റവ. ഡോ.
അഗസ്റ്റിൻ മുളളൂർ ഒസിഡി, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി, ജിജു ജോർജ് അറക്കത്തറ, ബസിലിക്ക റെക്ടർ ഫാ.
ജോഷി ജോർജ് ഒസിഡി തുടങ്ങിയ വൈദികർ സഹകാർമികത്വം വഹിച്ചു.
നവംബർ 8ന് വല്ലാർപാടത്ത് വച്ച് നടക്കുന്ന മദർ ഏലിശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ കമ്മിറ്റി ചെയർമാനും ഒസിഡി മഞ്ഞുംമ്മൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവ.
ഡോ. അഗസ്റ്റിൻ മുളളൂർ ദിവ്യബലി മധ്യേ വചനം പ്രഘോഷണം നടത്തി.
ദിവ്യബലിക്കു ശേഷം ബസിലിക്ക അങ്കണത്തിൽ നടന്ന യോഗത്തിൽ കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സിന്റെ (സിടിസി) സുപ്പീരിയർ ജനറൽ റവ. മദർ ഷാഹില സിടിസി സ്വാഗതം നേർന്നു.
അതിരൂപതാ വികാരി ജനറലും ആഘോഷ കമ്മിറ്റി കോ-ചെയർപേഴ്സണും ആയ റവ. മോൺ.
മാത്യു കല്ലിങ്കൽ അധ്യക്ഷനായിരുന്നു.
ലോഗോ പ്രകാശനം കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിനും വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഷെറി ജെ.
തോമസിനും നൽകി അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ.
ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഫാ.
മാർട്ടിൻ തൈപ്പറമ്പിൽ ലോഗോയിലെ പ്രതീകങ്ങൾ വിശദീകരിച്ചു. സിടിസി ജനറൽ കൗൺസിലർ സിസ്റ്റർ ജയ സിടിസി നന്ദി പറഞ്ഞു.
തുടർന്ന് പ്രദക്ഷിണമായി വരാപ്പുഴ സെന്റ് ജോസഫ് കോൺവന്റ് അങ്കണത്തിലെ സ്മാരക മന്ദിരത്തിലുള്ള മദർ ഏലിശ്വയുടെ കല്ലറയിലേക്ക് എത്തി അതിരൂപതാ വികാരി ജനറാൾ റവ. മോൺ.
മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിൽ പ്രാർഥനയും ഉണ്ടായിരുന്നു. കലാകാരനായ വിൻസ് പെരിഞ്ചേരിയാണ് ലോഗോ ഉണ്ടാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]