എഴുമറ്റൂർ ∙ നവീകരിച്ച കുളത്തിൽ വീണ്ടും മാലിന്യം നിറയുന്നതായി പരാതി. കഴിഞ്ഞ മാർച്ചിൽ നവീകരണം പൂർത്തിയായ ചിറയ്ക്കൽ കുളത്തിലാണ് ഇപ്പോൾ ഒരുഭാഗത്ത് പാഴ്വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും ഒപ്പം പായലും നിറയുന്നത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 12.6 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണു നടന്നത്.
.പദ്ധതിയിൽ കുളത്തിലെ ചെളി നീക്കം ചെയ്ത് ആഴം വർധിപ്പിക്കുകയും കാട് നീക്കംചെയ്ത്, തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമിക്കുകയും ചെയ്യുന്നത് നവീകരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.കുളിക്കടവിന്റെ നാശോന്മുഖമായ കൽപ്പടവുകളുടെ പുനർനിർമാണവും റോഡിനു സമീപത്തു സംരക്ഷണവേലി സ്ഥാപനവുമായിരുന്നു പദ്ധതിയിൽ.
നിർമാണങ്ങൾ പൂർത്തിയാക്കിയെങ്കിലും അപകടസാധ്യത ഏറെയുള്ള വശങ്ങളിലെ സംരക്ഷണവേലി ഇന്നും സ്ഥാപിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നു. നൂറിലധികം കുടുംബങ്ങളാണു വേലംപറമ്പ് അംബേദ്കർ നഗർ, ചിറയ്ക്കൽ എന്നിവിടങ്ങളിലും സമീപത്തായും താമസിക്കുന്നത്.പ്രദേശവാസികളാണു കൂടുതലായും കുളത്തിലെ ജലം ഗാർഹികേതര ആവശ്യത്തിന് ഉപയോഗിക്കുന്നത്.എന്നാൽ ഇപ്പോൾ നിത്യേന ഒട്ടേറെയാളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്.
അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

