മറയൂർ ∙ ഉദുമൽപേട്ട മാർക്കറ്റിൽ സവാളയ്ക്കും തക്കാളിക്കും വൻ വിലക്കുറവ്.
ഇന്നലെ ഉദുമൽപേട്ട മാർക്കറ്റിൽ നിന്ന് മറയൂരിൽ എത്തിച്ച സവാള കിലോയ്ക്കു 17 രൂപ നിരക്കിലായിരുന്നു ചില്ലറ വിൽപന.
തക്കാളിയും ഇതേ വിലയ്ക്കാണു വിറ്റത്. 40 കിലോമീറ്റർ അകലെയുള്ള ഉദുമൽപേട്ടയിലെ മൊത്ത വ്യാപാരികൾ ഒരു കിലോ തക്കാളി 5 – 8 രൂപയ്ക്കാണു കർഷകരിൽ നിന്നു ലേലത്തിൽ എടുക്കുന്നത്.
സവാള 7 – 10 രൂപയ്ക്കും.
ഇതിനാൽ വലിയ തിരക്കാണ് മാർക്കറ്റിൽ. കർഷകർക്കു നല്ല വില ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ എത്തുന്നതിനാലും ഉദുമൽപേട്ട ഭാഗത്ത് ഉൽപാദനം കൂടിയതോടെയുമാണ് വില കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]