പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി സ്വദേശി ശ്രീനിവാസൻ (40) ആണ് മരിച്ചത്.
മുതുതലയിൽ ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ശ്രീനിവാസനെ പുറത്ത് കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പട്ടാമ്പി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]