കൊട്ടാരക്കര∙ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ജപ്തിയിൽ അകപ്പെട്ട നിർധന കുടുംബത്തെ താങ്ങി നിർത്തി വാർഡ് അംഗവും നാട്ടുകാരും. ജപ്തി നടപടി നടപ്പാക്കുന്നതിൽ കുറച്ച് സമയം കൂടി നേടിയെടുത്ത വെട്ടിക്കവല പഞ്ചായത്തംഗം പി.സുരേന്ദ്രൻ നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു വീട് നിർമിച്ച് നൽകി.
കൂലിപ്പണിക്കാരനായ യുവാവും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയും മകളും അടങ്ങുന്ന കുടുംബം കടത്തിണ്ണയിലേക്ക് പോകാതെ രക്ഷിച്ചു. ജപ്തി ചെയ്ത വീടിന് സമീപത്ത് കുടുംബത്തിന് ഉണ്ടായിരുന്ന നാല് സെന്റ് സ്ഥലത്താണ് വീട് നിർമിച്ച് നൽകിയത്.
തൊഴിലുറപ്പ് തൊഴിലാളികളും സൻമനസുള്ള നാട്ടുകാരും പണം നൽകി ഉദ്യമത്തെ സഹായിച്ചു. സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഇന്ന് 3ന് നടക്കും. ചടങ്ങിൽ ഭക്ഷ്യകിറ്റും ഗൃഹോപകരണങ്ങളും വിതരണം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]