കളമശേരി ∙ മെട്രോയുടെ എച്ച്എംടി കാസ്റ്റിങ് യാഡിൽ തൊഴിലാളികളുടെ സുരക്ഷയ്ക്ക് സൗകര്യങ്ങൾ ഒരുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. നൂറുകണക്കിനു അതിഥിത്തൊഴിലാളികൾ അപകടസ്വഭാവമുള്ള ജോലികൾ ചെയ്യുന്ന സൈറ്റിൽ ആംബുലൻസ് വാൻ സൗകര്യമില്ല. അപകടത്തിൽപെട്ടു മരിച്ച ശങ്കർദയാൽ ശർമയെ നാട്ടുകാർ സ്വകാര്യ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
പരുക്കു പറ്റിയാൽ പ്രാഥമിക ചികിത്സയ്ക്കു ദൂരെ സ്ഥലത്തേക്കു രോഗിയെ കൊണ്ടുപോകണം.
വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ് വിദ്യാർഥികളെ അപകടത്തിലാക്കുന്നു. യാഡിൽ നിന്നുള്ള മാലിന്യം സമീപത്തെ പറമ്പുകളിലേക്ക് ഒഴുക്കുന്നതായി പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അപകടസ്ഥലത്തെത്തിയ മെട്രോയുടെ ഉന്നത ഉദ്യോഗസ്ഥരോടു നാട്ടുകാർ പറഞ്ഞു.
അപകടം പറ്റിയ അതിഥിത്തൊഴിലാളിയുടെ വിവരങ്ങളും പുറത്തുവിടാൻ കരാറുകാരായ ആഫ്കോൺസ് അധികൃതർ തയാറായില്ല.
അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നൽകുമെന്നു കെഎംആർഎൽ മാനേജിങ് ഡയറക്ടർ അറിയിച്ചു. സംഭവത്തിൽ അടിയന്തര വിശദീകരണം നൽകാൻ കരാറുകാരായ അഫ്കോൺസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിവിൽ വിഭാഗം ജനറൽ മാനേജരുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും കെഎംആർഎൽ നടത്തും.
അപകടം ഉണ്ടായ സാഹചര്യത്തിൽ വർക്ക് സൈറ്റിലെ സുരക്ഷ കെഎംആർഎൽ കൂടുതൽ ശക്തമാക്കും. ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ വർക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും കെഎംആർഎൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]