കൊല്ലം ∙ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സജ്ജീകരിക്കുന്ന വിശ്രുത ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും മ്യൂസിയം അടുത്ത ആഴ്ച നാടിന് സമർപ്പിക്കും. എ.രാമചന്ദ്രൻ മ്യൂസിയം ഒരുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഒരു ഭാഗം ഇന്നലെ സാംസ്കാരിക സമുച്ചയത്തിൽ എത്തിച്ചു.
ബാക്കിയുള്ള ചിത്രങ്ങൾ ഇന്ന് എത്തിച്ചേരും. ഒക്ടോബർ ആദ്യ വാരം ഉദ്ഘാടനം നടത്താനാണ് ധാരണ.
360 കോടി രൂപ വില വരുന്ന ചിത്രങ്ങളും ശിൽപങ്ങളും രാമചന്ദ്രന്റെ കുടുംബം സംസ്ഥാന സർക്കാരിന് സൗജന്യമായി കൈമാറിയിരുന്നു.
ഡൽഹിയിൽ രാമചന്ദ്രന്റെ കുടുംബം സൂക്ഷിക്കുന്ന ചെറുതും വലുതുമായ ചിത്രങ്ങളാണ് കൈമാറിയത്. രാമചന്ദ്രന്റെ ഭാര്യയും പ്രമുഖ ചിത്രകാരിയായ ടാൻ യുവാൻ ചമേലി വരച്ച ഏതാനും ചിത്രങ്ങളും മ്യൂസിയത്തിനായി കൈമാറിയിട്ടുണ്ട്. പെൻസിൽ ഡ്രോയിങ്, ജലച്ചായം, എണ്ണച്ചായം എന്നിവയ്ക്കു പുറമെ ഏതാനും ശിൽപങ്ങളും മറ്റു മിനിയേച്ചറുകളും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രത്തിൽ 2000 ചതുരശ്ര അടി വിസ്തീർണമുള്ള ആർട്ട് ഗാലറിയിലാണ് മ്യൂസിയം ഒരുക്കുന്നത്.
മ്യൂസിയത്തിന്റെ ആദ്യഘട്ടമായാണ് ഒരു കോടിയോളം ചെലവഴിച്ചാണ് ആർട്ട് ഗാലറി നിർമിച്ചത്. കേരള മ്യൂസിയം മുഖേന സാംസ്കാരിക വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. രാമചന്ദ്രൻ ജീവിച്ചിരുന്നപ്പോൾ കേരളത്തിൽ ചിത്രപ്രദർശനം നടത്തുന്നതിന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു.
മതിയായ സൗകര്യം ഒരുക്കുന്നത് കാലതാമസം വേണ്ടി വന്നതിനാലാണ് നടക്കാതെ പോയത്. രാമചന്ദ്രന്റെ പക്കൽ ഉണ്ടായിരുന്ന 4500 പുസ്തകങ്ങൾ, പത്മഭൂഷൻ ഉൾപ്പെടെയുള്ള മെഡലുകൾ മുൻപ് കുടുംബം സർക്കാരിന് കൈമാറിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]