പൂച്ചാക്കൽ ∙ അരൂക്കൂറ്റി ബോട്ട് ജെട്ടിക്കു സമീപം നിർമാണം തുടങ്ങുന്ന പെരിയാർ ഇ.വി.രാമസ്വാമിയുടെ സ്മാരകം 3 മാസത്തിനുള്ളിൽ പൂർത്തിയാകും. വൈക്കം സത്യഗ്രഹ പോരാളിയായിരുന്ന പെരിയാർ ഇ.വി.രാമസ്വാമിയെ ആദ്യമായി ജയിൽ അടച്ചത് അരൂക്കുറ്റിയിലെ ജയിലിൽ ആയിരുന്നു.
അതിന്റെ ഓർമയ്ക്കാണ് സ്മാരകം. പെരിയാർ മൂന്നു മാസത്തിലധികം ഇവിടത്തെ ജയിൽ കഴിഞ്ഞിരുന്നു എന്നാണ് വിവരം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു മുൻപു സ്മാരക നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഒരുനിലയിൽ 1141 ചതുരശ്ര അടിയിൽ ജയിൽ മാതൃകയിലാണ് സ്മാരകം നിർമിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ അരൂക്കുറ്റിയിൽ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള അരയേരക്കറിലധികം സ്ഥലം തമിഴ്നാട് സർക്കാരിനു നികുതി പോലുമില്ലാതെ കൈമാറിയിരുന്നു.
കെട്ടിടനിർമാണത്തിനു തമിഴ്നാട് സർക്കാർ 4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ പൊതുമരാമത്ത് വിഭാഗമാണു നിർമാണം നടത്തുക.
ജയിലഴിക്കുള്ളിൽ എഴുത്തിൽ മുഴുകിയിരിക്കുന്ന പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, ഉദ്യാനം തുടങ്ങിയവയാണ് സ്മാരകത്തിനുള്ളിൽ വരുന്നത്. ശിലാസ്ഥാപന ചടങ്ങിലെ തമിഴ് പ്രസംഗങ്ങളും തമിഴ് ശൈലിയിലെ ഉദ്ഘാടന രീതികളും വാഹന വ്യൂഹങ്ങളുമെല്ലാം സദസ്യർക്ക് നവ്യാനുഭവമായി.
മന്ത്രിമാരായ ഇ.വി.വേലുവും എം.പി.സ്വാമിനാഥനും അവിടുത്തെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമിഴിലാണ് പ്രസംഗിച്ചത്. ദലീമ ജോജോ എംഎൽഎ തമിഴ് സിനിമയ്ക്കായി പാടിയ പാട്ട് പാടി കയ്യടി നേടി.
തമിഴ് അഴകിൽതിളക്കം
അരൂക്കുറ്റിയിൽ പെരിയാർ ഇ.വി.
രാമസ്വാമി നായ്ക്കരുടെ സ്മാരകം വരുന്നതോടെ പ്രദേശത്തിന്റെ മുഖംമാറും. നിലവിൽ ശ്രദ്ധയില്ലാതെ കിടക്കുന്ന പ്രദേശമാണിത്.
സജീവമായ അരൂക്കുറ്റി ബോട്ട് ജെട്ടി, ബസ്സ്റ്റാൻഡ്, ആരോഗ്യവകുപ്പിന്റെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ തുടങ്ങിയവ ഇവിടെയുണ്ടായിരുന്നതാണ്.ഇപ്പോൾ അരൂക്കുറ്റി വില്ലേജ് ഓഫിസാണ് ആകെയുള്ളത്. അരൂക്കുറ്റിയിൽ സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലുള്ള ഹൗസ് ബോട്ട് കേന്ദ്രത്തിന്റെ പ്രവർത്തനവും ഉടൻ തുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]