കാക്കനാട്∙ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പൊലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു കടന്നു കളഞ്ഞു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.
മാർച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. പോണേക്കരയിലെ ഹോട്ടലിൽ നിന്നു ചേരാനല്ലൂർ പൊലീസാണ് പിടികൂടിയത്.
കോടതി നിർദേശത്തെ തുടർന്നാണു കുന്നുംപുറം ‘സഖി’ കേന്ദ്രത്തിൽ പാർപ്പിച്ചത്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട
ഇവർ വാഹനത്തിൽ കയറി പോയതായാണു പൊലീസിനു ലഭിച്ച വിവരം. രാത്രിയും പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]