തൃക്കരിപ്പൂർ∙ വശ്യസുന്ദര പ്രകൃതിദൃശ്യങ്ങളാൽ ടൂറിസം മേഖലയ്ക്ക് വിശാലമായ സാധ്യതകളേറെയുണ്ടായിട്ടും കാലത്തിനൊപ്പം ഓടാൻ വലിയപറമ്പിനാകുന്നില്ല. നേർത്ത പൊന്നരഞ്ഞാണം പോലെ കിടക്കുന്ന കടലോരവും പതിനഞ്ചോളം തുരുത്തുകളെ വട്ടമിട്ടൊഴുകുന്ന കവ്വായിക്കായലും തെയ്യംകലയുടെ ഐതിഹ്യത്തിൽ തൊട്ടുഴിയുന്ന അഴിമുഖവും ഏഴിമലയുടെ ഹരിതമേലാപ്പുമൊക്കെ ഈ തീരത്തിന്റെ സ്വന്തമാണ്. ജില്ലയിൽ ബേക്കലും റാണിപുരവുമൊക്കെ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടും ജില്ലയിലെ ഈ തീരഭൂമിയിൽ ടൂറിസം വേണ്ടത്ര വളർച്ച നേടുന്നില്ല.
ദ്വീപുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റോപ്പ് വേകൾ, കായലോര ബൈപാസ് റോഡുകൾ, ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിനെ ടൂറിസ്റ്റുകൾക്കായി വിട്ടുകൊടുക്കൽ, പ്രാഥമിക സൗകര്യമൊരുക്കാനുള്ള അമിനിറ്റി സെന്ററുകൾ, വലിയ പറമ്പിൽ നിന്ന് തൃക്കരിപ്പൂർ -ചെറുവത്തൂർ – മാവിലാകടപ്പുറം വഴി ചുറ്റിക്കറങ്ങാൻ കെഎസ്ആർടിസി സർക്കുലർ സർവീസ് തുടങ്ങിയവയൊക്കെ പ്രഖ്യാപനങ്ങളായി കേൾക്കാൻ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും നടപ്പിലായവ ഒന്നും തന്നെയില്ല.
കേരളത്തിൽ 10 പഞ്ചായത്തുകളിലായി പ്രഖ്യാപിച്ച സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ വലിയപറമ്പുണ്ട്. ജില്ലയിൽ നിന്നുള്ള പദ്ധതിയിലെ ഏക പഞ്ചായത്താണിത്.
പദ്ധതി ഇനിയും ശക്തമായിട്ടില്ല. വിവിധ തെരുവുകൾ സൃഷ്ടിച്ച് ടൂറിസം വികസനം സാധ്യമാക്കുന്നതിനും തദ്ദേശീയരുടെ തൊഴിലും വരുമാനവും ഉൾപ്പെടെ മെച്ചപ്പെടുത്താൻ കഴിയുന്നതിനുമാണ് സ്ട്രീറ്റ് പദ്ധതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

