കണ്ണപുരം ∙ നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന കണ്ണപുരം റെയിൽവേ സ്റ്റേഷൻ വികസനമില്ലാതെ പരിമിതികളിൽ പ്രയാസപ്പെടുന്നു. കോവിഡ് കാലത്ത് 4 പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ് നിർത്തലാക്കി.
നേരത്തേ സ്റ്റോപ് ഉണ്ടായിരുന്ന വെസ്റ്റ് കോസ്റ്റ്, മംഗളൂരു ഭാഗത്തേക്കുള്ള ഗാന്ധിധാം, ഓഖ, വെരാവൽ എന്നീ എക്സ്പ്രസ് ട്രെയിനുകളാണ് ഇപ്പോൾ കണ്ണപുരത്ത് നിർത്താതെ കടന്നു പോകുന്നത്. ഈ ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭം നടന്നെങ്കിലും റെയിൽവേ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പ് അടക്കം ദീർഘദൂര യാത്രക്കാർക്ക് വർഷങ്ങളായി ലഭിച്ചിരുന്ന സൗകര്യമാണു പൂർണമായി ഇല്ലാതായത്. ചെന്നൈ സൂപ്പർ ഫാസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനിടെ ടിക്കറ്റ് റിസർവേഷൻ സംവിധാനവും ഇല്ലാതാക്കി.
ജീവനക്കാരുടെ കുറവ് പലപ്പോഴും സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിക്കുന്നു. സ്റ്റേഷൻ പരിസരം കാടുപിടിച്ചു കിടക്കുന്നു.
അനുവദിച്ച ലിഫ്റ്റ് സൗകര്യം പോലും മറ്റൊരിടത്തേക്കു മാറ്റി. ഒന്നാം പ്ലാറ്റ്ഫോമിന്റെ വടക്കുള്ള മേൽക്കൂരകൾ തകർന്നുവീഴാവുന്ന നിലയിലാണ്.
സ്റ്റേഷനിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗം വാഹനങ്ങളും കെഎസ്ടിപി റോഡിൽ അപകടകരമായ നിലയിലാണു നിർത്തിയിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]