കൊച്ചി ∙ കോർപറേഷനു കീഴിലുള്ള കുടുംബശ്രീ സംരംഭമായ ‘സമൃദ്ധി’ കന്റീൻ മേഖലയിൽ സജീവമാകുന്നു. ജിസിഡിഎ കന്റീൻ നടത്തിപ്പ് ഏറ്റെടുത്തതിനു പിന്നാലെ കൊച്ചിൻ ഷിപ്യാഡിലെ കോൺട്രാക്ടർമാരുടെ തൊഴിലാളികൾക്കുള്ള കന്റീന്റെ നടത്തിപ്പും സമൃദ്ധി ഏറ്റെടുത്തു. ഷിപ്യാഡിലെ കന്റീന്റെ ഉദ്ഘാടനം 30നു 9.45നു കൊച്ചിൻ ഷിപ്യാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്.നായരുടെ സാന്നിധ്യത്തിൽ മേയർ എം.അനിൽകുമാർ നിർവഹിക്കും.
ഏകദേശം 4000 തൊഴിലാളികളാണു ഷിപ്യാഡിലെ കോൺട്രാക്ടർമാർക്കുള്ളത്. 30 രൂപയ്ക്കാണ് ഉച്ചയൂണ് കന്റീനിൽ തൊഴിലാളികൾക്കു ലഭ്യമാക്കുക.
സ്പെഷൽ വിഭവങ്ങൾക്കു സാധാരണ വില ഈടാക്കും.
പ്രധാന സ്ഥാപനങ്ങളുടെ കന്റീൻ ഏറ്റെടുത്തു നടത്താൻ കഴിയുന്നതു സമൃദ്ധിയുടെ ശ്രദ്ധേയ നേട്ടമാണെന്നു മേയർ എം.അനിൽകുമാർ പറഞ്ഞു. ഫാക്ടിന്റെ കന്റീൻ നടത്തിപ്പു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
കന്റീൻ നടത്തിപ്പ് ഏറ്റെടുക്കുന്നതിലൂടെ കൂടുതൽ പേർക്കു തൊഴിൽ നൽകാനും സേവനങ്ങൾ മെച്ചപ്പെടുത്താനും സമൃദ്ധിക്കു കഴിയുമെന്നും മേയർ പറഞ്ഞു. നേരത്തേ സമൃദ്ധിയുടെ പ്രവർത്തനങ്ങൾക്കു കൊച്ചിൻ ഷിപ്യാഡ് സിഎസ്ആർ സഹായം ലഭ്യമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണു കന്റീൻ നടത്തിപ്പ് സംബന്ധിച്ചു ചർച്ചകൾ ആരംഭിച്ചത്. എറണാകുളം വഴി കടന്നു പോകുന്ന ട്രെയിനുകളിൽ തിരഞ്ഞെടുത്തവയിലേക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഓൺ ബോർഡ് കേറ്ററിങ് സേവനങ്ങൾ സമൃദ്ധി നേരത്തേ ആരംഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]