മാഹി ∙ സുരക്ഷാ
വനിതാ എസ്ഐ 28 വർഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. പുതുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട
ബാനുവാണ് (ജാനു 75) മരിച്ചത്. 1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാനുവിന് ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് അന്നുമുതൽ വീൽചെയറിലായിരുന്നു ജീവിതം.
2010ൽ സർവീസിൽനിന്നു വിരമിച്ചു. പുതുച്ചേരിയിലായിരുന്നു താമസം.
മാഹിയിൽനിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് പരേതനായ വീരപ്പൻ.
മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]