മൂന്നാർ മാരത്തൺ ജനുവരിയിൽ; റജിസ്ട്രേഷന് തുടക്കം
മൂന്നാർ ∙ മൂന്നാർ മാരത്തണിന്റെ 6–ാം എഡിഷൻ 2026 ജനുവരി 24, 25 തീയതികളിൽ നടക്കും. 71 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ ചാലഞ്ച്, 42.195 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 7 കിലോമീറ്റർ ഫൺ റൺ എന്നിവയുണ്ടാകും.
ഭിന്നശേഷിക്കാർക്കായുള്ള ഇൻക്ലൂസീവ് റണ്ണും ഉണ്ടാകും. ജനുവരി 22 മുതൽ 26 വരെ നാച്വറൽ കളർ ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.
പഴയ മൂന്നാർ ഹൈ ഓൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽനിന്നാണു മാരത്തൺ ആരംഭിക്കുന്നത്.
24നു പുലർച്ചെ 5.30ന് അൾട്രാ ചാലഞ്ച് മാരത്തൺ തുടങ്ങും. 25നു രാവിലെ 6നു ഫുൾ മാരത്തൺ, 7നു ഹാഫ് മാരത്തൺ, 9.30നു ഫൺ റൺ, ഇൻക്ലൂസീവ് റൺ എന്നിവ ആരംഭിക്കും.
2500, 1500, 1100, 800 രൂപ വീതമാണു റജിസ്ട്രേഷൻ ഫീസ്. മുതിർന്ന പൗരൻമാർക്ക് 20% ഇളവുണ്ട്.
വിദ്യാർഥികൾക്കു സൗജന്യം. മൂന്നാർ കെസ്ട്രൽ അഡ്വഞ്ചേഴ്സാണു സംഘാടകർ.
www.munnarmarathon.com, 9447031040.
ക്രിക്കറ്റ് ടീം സിലക്ഷൻ
തൊടുപുഴ∙ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 30ന് രാവിലെ 11ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 2011 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 11 ന് മുൻപായി എത്തിച്ചേരണം. 9497483269.
ഗതാഗത നിയന്ത്രണം
തൊടുപുഴ ∙ തൊടുപുഴ–കാഞ്ഞിരമറ്റം റോഡിൽ പെരുനിലം ജ്വല്ലറിക്കു മുൻപിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, ഒക്ടോബർ 15 വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിനു നിയന്ത്രണം ഉണ്ടായിരിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
തൊടുപുഴയിൽ നിന്നുവരുന്ന വാഹനങ്ങൾ ന്യൂമാൻ കോളജിനു മുന്നിലൂടെയുള്ള കാഞ്ഞിരമറ്റം–മങ്ങാട്ടുകവല ബൈപാസ് റോഡിലൂടെ പോകണം. മങ്ങാട്ടുകവല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് മാർക്കറ്റ് റോഡിലൂടെ നഗരത്തിൽ പ്രവേശിക്കാം.
ജല വിതരണം തടസ്സപ്പെടും
തൊടുപുഴ ∙ ശുദ്ധജലവിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്ന് പ്ലാന്റ് ക്ലീനിങ്ങുമായി ബന്ധപ്പെട്ട് ഇടവെട്ടി പഞ്ചായത്തിലും അരീക്കത്തണ്ട്, ചോഴംകുടി, പ്ലാന്റേഷൻ ശുദ്ധജല വിതരണ ടാങ്ക് ക്ലീനിങ്ങുമായി ബന്ധപ്പെട്ട് കുമാരമംഗലം പഞ്ചായത്തിലും ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കേരളോത്സവം
വണ്ണപ്പുറം∙ പഞ്ചായത്തും യുവജനക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന കേരളോത്സവം ഒക്ടോബർ ഒന്നു മുതൽ 5 വരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തും.
15നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. മത്സരാർഥികൾ https:// keralotsavam.com എന്ന വെബ്സൈറ്റ് മുഖേന റജിസ്റ്റർ ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പുനഃപരിശോധനാ ക്യാംപ്
നെടുങ്കണ്ടം∙ നെടുങ്കണ്ടം ലീഗൽ മെട്രോളജി ഓഫിസിലെ പുനഃപരിശോധനാ ക്യാംപ് 29ന് ഓഫിസിൽ നടക്കും.
ഓട്ടോ ഫെയർ മീറ്ററുകളുടെ പുനഃപരിശോധന രാവിലെ 10 മുതൽ 12 വരെയും മറ്റ് അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന 2 മുതൽ 4 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പരിശോധനയ്ക്കായി മുൻ വർഷത്തെ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കേണ്ടതാണെന്ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.
ജോലി ഒഴിവ്
നെടുങ്കണ്ടം∙ പാറത്തോട് ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി (തമിഴ് മീഡിയം) വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായവർ 29ന് 11ന് ഹാജരാകണം. കെടെറ്റ് യോഗ്യത നിർബന്ധം.
04868 292326. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]