ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ ‘കുട്ടിപ്പരിവേഷ’മായ ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഗ്യാലറി കാലിയായിരിക്കുമോ? ടിക്കറ്റെടുത്ത് കളികാണാൻ ആരാധകർ മടിക്കുമോ? ടീമുകൾക്കും സംഘാടകർക്കും ഇടയിൽ ‘ടെൻഷൻ’ കനക്കുകയാണ്. പഞ്ചാബ് കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ ഇതുസംബന്ധിച്ച ആശങ്ക വ്യക്തമാക്കി കഴിഞ്ഞു.
കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടപ്പാക്കിയ ജിഎസ്ടി 2.0 പരിഷ്കാരമാണ് ഐപിഎല്ലിനു മുകളിൽ ആശങ്കയുടെ കാർമേഘമാകുന്നത്.
നേരത്തേ 28 ശതമാനമായിരുന്നു ഐപിഎൽ ടിക്കറ്റുകളുടെ ജിഎസ്ടി. പുതിയ പരിഷ്കാരത്തിൽ ‘ലക്ഷ്വറി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് തിരിച്ചടി.
ആഡംബര പരിവേഷം കിട്ടിയതോടെ ജിഎസ്ടി 28ൽ നിന്ന് 40 ശതമാനമായി.
അതായത് നേരത്തേ 1,000 രൂപയുടെ ടിക്കറ്റിന് 28% ജിഎസ്ടിയും ചേരുമ്പോൾ 1,280 രൂപയാകുമായിരുന്നെങ്കിൽ, ഇനി 40% ജിഎസ്ടിയും ചേർത്ത് 1,400 രൂപ കൊടുക്കണം. ഫലത്തിൽ, ഒറ്റ ടിക്കറ്റിന് 400 രൂപ നികുതി.
ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഒരു മാച്ചിൽ നിന്നുള്ള വരുമാനം അവയുടെ മൊത്തം വരുമാനത്തിന്റെ 20% വരും. ഇതിൽ ടിക്കറ്റ് വിൽപന, ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഒരു സീസണിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ ഏതാണ്ട് 400 കോടി രൂപയാണ് ടിക്കറ്റിൽ നിന്നുമാത്രം നേടുന്നത്. ഓരോ മാച്ചിലും ശരാശരി 3-5 കോടി രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടക്കാറുള്ളത്.
ധർമശാല പോലുള്ള മെട്രോ ഇതര നഗരങ്ങളിലെ മാച്ചുകളിൽ ആരാധകരെത്താൻ മടിക്കുമോയെന്നാണ് പ്രധാന ആശങ്ക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]