മാപ്രാണം∙ മുരിയാട് കോൾമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഏഴംഗ സംഘം കോന്തിപുലം കോൾപാടത്ത് എത്തി കർഷകരുമായി ചർച്ച നടത്തി. കോൾ മേഖലയിലെ കർഷകർ നേരിടുന്ന വിവിധ ആവശ്യങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയ നിവേദനം കേന്ദ്ര അഗ്രികൾചറൽ ജോയിന്റ് സെക്രട്ടറി എസ്.രുഗ്മിണിക്ക് കർഷകർ കൈമാറി.
ചിമ്മിനി ഡാമിൽ നിന്ന് മുരിയാട് കോൾ മേഖലയിലേക്ക് ഒഴുകി എത്തുന്ന വെള്ളം വേനലിൽ കർഷകർക്ക് ഉപയോഗിക്കാൻ കോന്തിപുലത്ത് മെക്കനൈസ്ഡ് കം സ്ലൂസ് നിർമിക്കുക, മുരിയാട് കായലിലേക്ക് വെള്ളം എത്തിക്കുന്നതിനായി പറയംതോട്ടിൽ രണ്ട് 50 എച്ച്പിയുടെ മോട്ടർ സ്ഥാപിച്ച് കരുവന്നൂർ പുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്യുക, ഇല്ലിക്കൽ, കൊറ്റംകോട് വളവ് ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തി മെക്കനൈസ്ഡ് ഷട്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലും തുടർന്ന് നടന്ന ചർച്ചയിലും ഉന്നയിച്ചു.
ഇതിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടൽ നടത്താൻ കഴിയുന്ന പ്രശ്നങ്ങൾ ആ വഴിക്കും സംസ്ഥാന സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളിൽ അവരെ ഇടപെടുത്താനും ശ്രമിക്കുമെന്നു ജോയിന്റ് സെക്രട്ടറി എസ്.രുഗ്മിണി പറഞ്ഞു.
കേന്ദ്ര മിഷനറി ആൻഡ് ടെക്നോളജി ഡപ്യൂട്ടി കമ്മിഷണർ എ.എം.എസ്.റാം, സീനിയർ സയന്റിസ്റ്റ് ഡോ. ദിവ്യ രാമകൃഷ്ണൻ, ഹൈദരാബാദ് അഗ്രോണമി സയന്റിസ്റ്റ് ഡോ.എസ്.വിജയകുമാർ, സോയിൽ സയന്റിസ്റ്റുമാരായ ഡോ.ആർ.ഗോപിനാഥ്, പി.മാനസ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കേരള സംയുക്ത കർഷക വേദി രക്ഷാധികാരി പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സി.കൃഷ്ണകുമാർ, ജില്ലാ നെൽ കർഷകസംഘം പ്രസിഡന്റ് രാജേന്ദ്ര ബാബു, കെ.അയൂബ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]