കോഴിക്കോട്: തിരുവണ്ണൂരിൽ പഴയ ജലസംഭരണി പൊളിച്ചുനീക്കുന്നതിനിടെ തകർന്ന് വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ അറുമുഖനാണ് മരിച്ചത്.
തിരുവണ്ണൂർ സ്വദേശി മീന രാജന്റെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ ജലസംഭരണി പൊളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബ് അറുമുഖന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
കോൺക്രീറ്റ് പാളികൾക്കടിയിൽപ്പെട്ട അദ്ദേഹത്തെ രക്ഷിക്കാനായില്ല.
അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതിരുന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]