പിറവം∙ ഓണക്കൂർ– പെരിയപ്പുറം റോഡിൽ അമിതലോഡുമായി ലോറികളുടെ സർവീസ് മൂലം ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നു. രണ്ടര പതിറ്റാണ്ടോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണ് ഇൗഭാഗത്തു റോഡിനടിയിലൂടെ കടന്നുപോകുന്നത്.
അനുമതി ഉള്ളതിന്റെ ഇരട്ടിയിലേറെ കല്ലും മണ്ണും കയറ്റി വാഹനങ്ങൾ എത്തുന്നതോടെ തുടർച്ചയായി പൈപ്പ് പൊട്ടും.
ശുദ്ധജലതടസത്തിനൊപ്പം റോഡിന്റെ പ്രതലം തകരുന്നതിനും ഇടയാക്കുന്നു എന്നാണു നാട്ടുകാരുടെ പരാതി. ഇന്നലെ ലോറി കയറിയതിനെ തുടർന്നു 300 എംഎം വ്യാസമുള്ള ആസ്ബസ്റ്റോസ് പൈപ്പ് പൊട്ടി. ശക്തിയിൽ വെള്ളം കുത്തിയൊലിച്ചതോടെ റോഡിന്റെ പ്രതലം ഇളകി കുഴി രൂപപ്പെട്ടു .
പിന്നാലെ പഞ്ചായത്ത് ഭരണസമിതി അംഗം രൂപാ രാജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചു ഭാരവാഹനങ്ങൾ തടഞ്ഞു.
കഴിഞ്ഞ 3 മാസത്തിനിടയിൽ 2 കിലോമീറ്റർ ദൂരത്തിൽ 9 തവണ പൈപ്പ് പൊട്ടിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. അമിത ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചെങ്കിലും ഡ്രൈവർമാർ അവഗണിക്കുന്നെന്നാണ് ആക്ഷേപം. നടക്കാവ് റോഡിൽ ഓണക്കൂർ പാലം ജംക്ഷനിൽ നിന്നു ആരംഭിക്കുന്ന റോഡ് പെരിയപ്പുറം,അണ്ടിച്ചിറ, ഇലഞ്ഞി എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പ മാർഗമാണ്.
ചിന്മയ സർവകലാശാല ആരംഭിച്ചതോടെ ഇതുവഴി വാഹന തിരക്കു വർധിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]