മൂവാറ്റുപുഴ∙ മണ്ണിടിഞ്ഞു വീണ് പ്ലൈവുഡ് കമ്പനിയുടെ കൂറ്റൻ മതിൽ തകർന്നു. ഇന്നലെ വൈകിട്ട് പായിപ്ര വാരിക്കാട്ട് കവല – കിഴക്കേക്കടവ് കനാൽ ബണ്ട് റോഡിനു സമീപമാണ് മണ്ണിടിഞ്ഞ് 50 അടി ഉയരവും 150 അടി നീളവുമുള്ള മതിൽ ഇടിഞ്ഞു വീണത്. സമീപത്തുള്ള വീടിന്റെ ഭാഗത്തേക്കാണ് മണ്ണും മതിലും ഇടിഞ്ഞ് പാറക്കഷണങ്ങൾ ഉൾപ്പെടെ പതിച്ചത്.
വീട്ടിൽ ഈ സമയം ആരും ഉണ്ടാകാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
വീടിന്റെ ഭിത്തികളിൽ തകരാർ സംഭവിച്ചിട്ടുണ്ട്.എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കുന്നിടിച്ചു പ്ലൈവുഡ് കമ്പനി നിർമിക്കുന്നു എന്നാരോപിച്ച് പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളും മറികടന്നാണ് പ്ലൈവുഡ് കമ്പനി നിർമാണം പുരോഗമിച്ചത്.
മതിലിന്റെ നിർമാണം പൂർത്തീകരണ ഘട്ടത്തിൽ എത്തിയപ്പോഴാണു മണ്ണിടിഞ്ഞ് വീണു മതിൽ പൂർണമായി തകർന്നത്.
നിർമാണ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.ഇതിനു സമീപം മറ്റൊരു പ്ലൈവുഡ് കമ്പനിയുടെ നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് വീട് തകർന്നിരുന്നു.
പായിപ്ര പഞ്ചായത്തിൽ പോയാലി മലയിലും നിരപ്പിലും പ്ലൈവുഡ് കമ്പനികളുടെ നിർമാണത്തിനിടെ മുൻപും വൻ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. എൺപതോളം പ്ലൈവുഡ് കമ്പനികളാണ് ഇപ്പോൾ പായിപ്ര പഞ്ചായത്തിൽ ഉള്ളത്. ഒട്ടേറെ പ്ലൈവുഡ് കമ്പനികൾ നിർമാണ ഘട്ടത്തിലുമാണ്. കുന്നുകൾ ഇടിച്ചാണ് പലതിന്റെയും നിർമാണം നടക്കുന്നത്.
ഇതാണ് മണ്ണിടിച്ചിലിനു കാരണമാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]