കോഴിക്കോട്∙ കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതികളായ താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജുൻ (39), വാണിമേൽ കൊടിയൂറ പടിഞ്ഞാറ് വാഴച്ചാണ്ടിയിൽ സുരേന്ദ്രൻ (36) എന്നിവരെ കോഴിക്കോട് സെക്കൻഡ് അഡിഷനൽ സബ് കോടതി ജ ഡ്ജി ആർ.വന്ദന 7 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും ശിക്ഷിച്ചു.
അഴിയൂർ പഞ്ചായത്തിലെ കല്ലാമലയിലെ ‘ദേവികൃപ’യിലെ രവീന്ദ്രന്റെ ഭാര്യ സുലഭയെ ആക്രമിച്ച് കഴുത്തിലുണ്ടായിരുന്ന 5 പവൻ മാല കവർച്ച ചെയ്ത കേസിലാണ് ശിക്ഷ. 2021 മാർച്ച് 19ന് ആണ് കേസിനാസ്പദമായ സംഭവം. വടകരയിൽ രണ്ടാമതും മറ്റൊരു കവർച്ചയ്ക്ക് പദ്ധതി ഒരുക്കുമ്പോഴാണ് പ്രതികളെ വടകര, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചോമ്പാല പൊലീസ് സ്റ്റേഷൻ എസ്ഐ ആയിരുന്ന കെ.വി.ഉമേഷ് ആണ്. 26 സാക്ഷികളെ വിസ്തരിച്ചു.
49 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.
റോബിൻസ് തോമസ്, അഡ്വ. കലാ റാണി എന്നിവർ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]