ശാസ്താംകോട്ട ∙ ഭരണിക്കാവ് ജംക്ഷനിൽ സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യബസുകൾ സിപിഐ തടഞ്ഞു.
ഭരണിക്കാവ് ജംക്ഷനിൽ കടപുഴ, ചക്കുവള്ളി റോഡുകളിൽ ബസുകൾ തടഞ്ഞിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, ശാസ്താംകോട്ട
പഞ്ചായത്ത് എന്നിവിടങ്ങളിൽ ചേർന്ന സർവകക്ഷി യോഗങ്ങളും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും എടുത്ത തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ജംക്ഷനിൽ ബസ് സ്റ്റോപ്പുകൾ ഉറപ്പാക്കി യാത്രക്കാരെ ബസിൽ കയറാനും ഇറങ്ങാനും അനുവദിക്കണമെന്ന തീരുമാനം മോട്ടർവാഹന വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ സ്വകാര്യബസുകൾ അട്ടിമറിച്ചെന്നാണു സിപിഐയുടെ ആരോപണം. ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും കലക്ടർക്കും സിപിഐ പരാതി നൽകി.
ജില്ലാ കമ്മിറ്റിയംഗം ആർ.അജയകുമാർ, കുന്നത്തൂർ മണ്ഡലം കമ്മിറ്റിയംഗങ്ങളായ പി.രാധാകൃഷ്ണൻ, കൃഷ്ണ ലേഖ, എ.സലീം, ലോക്കൽ സെക്രട്ടറിമാരായ എസ്.രാഘവൻ പിള്ള, മുരളീധരൻ പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാകേഷ് ഗുരുകുലം, ബാലചന്ദ്രൻ പിള്ള, ഗോപാലകൃഷ്ണൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

