കുറവിലങ്ങാട് ∙ ടൗണിനു സമീപത്തെ മുട്ടുങ്കൽ പാലത്തിനു 40 വയസ്സ്. നിർമാണം 1985ൽ.
പ്രായം 40 ആണെങ്കിലും പാലത്തിന്റെ അവസ്ഥ ദയനീയം.ബലക്ഷയം സംഭവിച്ചു എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന അവസ്ഥ.മുട്ടുങ്കൽ ജംക്ഷനിൽ നിന്ന് മുക്കവലക്കുന്ന്, ഞീഴൂർ, കാഞ്ഞിരംകുളം കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയിൽ മുട്ടുങ്കൽ ജംക്ഷനിലെ പാലത്തിനു ബലക്ഷയം കണ്ടെത്തിയിട്ടു 4 വർഷം കഴിഞ്ഞു. പരിഹാര നടപടിയായിട്ടില്ല.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയി.
നിർമാണത്തിനു ഉപയോഗിച്ചിട്ടുള്ള ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളി വന്നു. പൊതുമരാമത്തു വകുപ്പിന്റെ പരിശോധനയിൽ ഇതൊക്കെ വ്യക്തമായിരുന്നു. ഓരോ ദിവസവും കോൺക്രീറ്റ് ഇളകി വീഴുന്നതിന്റെ അളവ് വർധിക്കുന്നു.ബലക്ഷയം സംഭവിച്ച പാലത്തിലൂടെ ഭാരവണ്ടികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നു പോകുന്നത്. ടൺ കണക്കിനു ഭാരം കയറ്റിയ ലോറികൾ പോകുമ്പോൾ ഒട്ടേറെ പേരാണ് ഇവിടെ ഭീതിയോടെ കഴിയുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]