റാഞ്ചി∙ ജാർഖണ്ഡിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ
കേസില്‍ പ്രതിക്ക്
വിധിച്ചു. ഭൂമി തർക്കത്തെ തുടർന്നാണ് ചുന്നു മാഞ്ചി എന്ന യുവാവ് കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയത്.
2019ലാണ് സംഭവം.
കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു സ്ഥലം വിൽക്കുകയും അതിൽ നിന്നു ലഭിച്ച പണം നാല് സഹോദരന്മാർക്കായി വീതിക്കുകയും ചെയ്തു. എന്നാൽ വീതിച്ച പണത്തിൽ ഏറ്റവും കുറവ് ലഭിച്ചത് തനിക്കാണെന്നാണ് ചുന്നു മാഞ്ചി കരുതിയിരുന്നത്.
തുടർന്ന് സഹോദരൻ രവിയെയും ഭാര്യ കൽപ്പനയെയും അവരുടെ മൂന്നു മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മറ്റൊരു സഹോദരനായ സിദ്ധുവിന്റെ വീട്ടിലേക്ക് കോടാലിയുമായി ചെല്ലുകയും, സിദ്ധുവിനെയും മാതാവിനെയും ആക്രമിക്കുകയും ചെയ്തു.
പൊലീസ് എത്തി സംഭവസ്ഥലത്ത് വച്ച് തന്നെ ചുന്നു മാഞ്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിനെ അപൂർവങ്ങളിൽ അപൂർവം എന്ന് കണക്കാക്കിയാണ് ചുന്നു മാഞ്ചിക്ക് കോടതി വധശിക്ഷ വിധിച്ചത്.
…
FacebookTwitterWhatsAppTelegram