കുംബഡാജെ ∙ എപി സർക്കിൾ ബിജി സർക്കിൾ റോഡ് നവീകരിക്കുന്നതിനു 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.ഈ റോഡ് നവീകരിക്കുന്നതോടെ വീതികുറഞ്ഞ റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരമാവും. മൂന്നര മീറ്ററോളംവീതിയുള്ള ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരുന്നു.
കാസർകോട് നിയോജക മണ്ഡലത്തിലെ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് 2025-26ലെ ബജറ്റിൽ ഉൾക്കൊള്ളിക്കുന്നതിന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
4.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ നടപടികളാവുന്നതോടെ പ്രവൃത്തി തുടങ്ങും.
കുമ്പള മുള്ളേരിയ കെഎസ്ടി റോഡിലൂടെ നാരംപാടിയിലെത്തിയാൽ മാർപ്പിനടുക്കറോഡിൽ നിന്ന് എപി സർക്കിൾ വഴി ഗോസാഡ,ചെറൂണി, ബിജി സർക്കിളിലേക്കക്കുള്ള റോഡാണിത്. ഇവിടെ നിന്നു ബെളിഞ്ച, നാട്ടക്കൽ, കിന്നിങ്കാർ, സുള്ള്യ പദവിലേക്കും എപി സർക്കിളിലെത്തിയാൽ കർവത്തടുക്ക,ഏത്തടുക്ക എന്നിവിടങ്ങളിലേക്കും പോകാനാവും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]