കോലഞ്ചേരി ∙ കോട്ടൂർ – വണ്ടിപ്പേട്ട റോഡിലെ വീതി കുറവുള്ള ഭാഗത്ത് അപകടം പതിയിരിക്കുന്നു.
കോട്ടൂർ പള്ളിയിൽ നിന്ന് 100മീറ്റർ അകലെ വീതി കുറവുള്ള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി ലോറി നിയന്ത്രണം വിട്ടു താഴേക്കു പതിച്ചു. ഇറക്കവും വളവുമുള്ള ഇവിടെ 8 മീറ്റർ വീതിയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഗതാഗതം സുഗമമാകുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ഈ ഭാഗത്തു വീതി കുറവായത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. 11കോടി രൂപ മുടക്കി പുനർ നിർമാണം നടക്കുന്ന റോഡിൽ മറ്റിടങ്ങളിൽ 8 മീറ്റർ വീതിയുണ്ട്.
കോലഞ്ചേരിയിൽ നിന്ന് ചോറ്റാനിക്കര, മുളന്തുരുത്തി, പൂതൃക്ക, തിരുവാണിയൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയാണിത്. റീ ടാറിങ് പൂർത്തിയാകുന്നതോടെ ഇതുവഴി പോകുന്ന വണ്ടികളുടെ എണ്ണം വർധിക്കുമെന്നും ഇടുങ്ങിയ ഭാഗത്ത് അപകടങ്ങൾ വർധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]