കോഴിക്കോട് ∙ മാവൂർ തെങ്ങിലക്കടവിന് സമീപം ആയംകുളത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതികളായ മാവൂർ കണ്ണിപറമ്പ് സ്വദേശികളായ കാക്കാരത്ത് വീട്ടിൽ മുഹമ്മദ് സവാദ് (22), കുറുമ്പനത്തടത്തിൽ വീട്ടിൽ അനസ് (22) എന്നിവരെ പൊലീസ് പിടികൂടി. ആയംകുളം കോമോച്ചിക്കൽ സൽമാൻ ഫാരിസിന് (22) ആണ് കുത്തേറ്റത്.
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഫാരിസ് കടം വാങ്ങിയ 2000 രൂപ തിരികെ കൊടുക്കാത്തതിലുള്ള വിരോധത്തിൽ, പ്രതികൾ ഫാരിസിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി തടഞ്ഞുവച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
ഇടതുതോളിലും വാരിയെല്ലിലുമാണ് കുത്തേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഫാരിസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ കോളജ് പരിസരത്തു വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ്, എസ്സിപിഒമാരായ രജീഷ്, ജിനചന്ദ്രൻ, ബിബിൻ ലാൽ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]