കൽപറ്റ ∙ വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ് പദ്ധതി പ്രദേശത്ത് 7 വീടുകളുടെ കോൺക്രീറ്റ് കഴിഞ്ഞു. 135 വീടുകളിലെ തറയുടെ കോൺക്രീറ്റ് പൂർത്തിയായി.
17 വീടുകളുടെ പ്ലിന്ത് ബീം നിർമാണവും പൂർത്തീകരിച്ചു. സ്ഥലം സന്ദർശിച്ച മന്ത്രി ഒ.ആർ.കേളു നിർമാണ പ്രവൃത്തി വിലയിരുത്തി.
സോൺ 1 മുതൽ 5 വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണു ഇന്നലെ മന്ത്രി സന്ദർശിച്ചത്.
കൂടുതൽ തൊഴിലാളികളെ എത്തിച്ചു പ്രവൃത്തിയുടെ വേഗം കൂട്ടണമെന്നു മന്ത്രി നിർദേശം നൽകി. ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏൽപിച്ചു പ്രവൃത്തി വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു.
450 തൊഴിലാളികളാണു ദിവസവും ടൗൺഷിപ്പിൽ പ്രവൃത്തി ചെയ്യുന്നത്.
തുലാമഴയ്ക്കു മുൻപു പരമാവധി വീടുകളിലെ തറയുടെ കോൺക്രീറ്റ് പൂർത്തീകരിക്കുകയാണു ലക്ഷ്യം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, കിഫ്ബി, കിഫ്കോൺ എന്നിവയിലെ ജീവനക്കാരുമായി മന്ത്രി ചർച്ച നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]