കമ്പളക്കാട് ∙ തെരുവുനായ് ശല്യത്തിനൊപ്പം പ്രദേശങ്ങളിൽ പേപ്പട്ടി ഭീഷണിയും. 2 ദിവസം മുൻപു വണ്ടിയാമ്പറ്റ, ആനേരി ഭാഗങ്ങളിൽ അക്രമാസക്തമായ നിലയിൽ കണ്ട
നായ ഒട്ടേറെ വളർത്തുനായ്ക്കളെയും തെരുവുനായ്ക്കളെയും കടിച്ചിരുന്നു. പേവിഷബാധ സംശയം തോന്നിയതിനെ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കരിങ്കുറ്റി ഭാഗത്തു നായയെ ചത്ത നിലയിൽ കണ്ടെത്തി.
തുടർന്നു പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തിയതിൽ പേവിഷബാധ സ്ഥിരീകരിച്ചു.
തുടർന്നു മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ പ്രദേശങ്ങളിൽ എത്തി വീടുകളിലെ നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നടത്തി. അലഞ്ഞു തിരിയുന്ന ഒട്ടേറെ നായ്ക്കൾ പ്രദേശങ്ങളിലുണ്ട്.
കടിയേറ്റെന്നു സംശയമുള്ള നായ്ക്കളെ കെട്ടിയിട്ട് നിരീക്ഷിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും അധികൃതർ അറിയിച്ചു.
അടിയന്തര നടപടി വേണം
കോട്ടത്തറ ∙ വണ്ടിയാമ്പറ്റ, ആനേരി വാർഡുകളിൽ പേയിളകിയ തെരുവുനായയുടെ ആക്രമണത്തിൽ വളർത്തു നായ്ക്കൾക്കും അലഞ്ഞു നടക്കുന്നവയ്ക്കും കടിയേറ്റതിൽ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ജാഗ്രത കാണിക്കണമെന്നും പ്രദേശത്തെ എല്ലാ വളർത്തു നായകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തണമെന്നും യുവശബ്ദം ഗ്രന്ഥശാല ഭരണസമിതി ആവശ്യപ്പെട്ടു. കെ.കെ.പ്രമോദ്, പി.ശശിധരൻ, പി.ഉണ്ണിക്കൃഷ്ണൻ, ഒ.ബി.ബിപുൽ, പി.കെ.
സുരേഷ്, പി.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.
തരിയോടും തെരുവുനായ് ആക്രമണം
തരിയോട്∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവു നായ് ആക്രമണത്തിൽ ഒട്ടേറെപ്പേർക്കും വളർത്തു മൃഗങ്ങൾക്കും കടിയേറ്റു. ഇന്നലെ രാവിലെ കാലിക്കുനി ഭാഗത്തെ സ്ത്രീയെ ആണ് ആദ്യം ആക്രമിച്ചത്.
തുടർന്ന് എട്ടാം മൈലിൽ വിവിധ വീടുകളിലെ പശു, ആട്, നായ എന്നിവയെ ഉൾപ്പെടെ കടിച്ചു പരുക്കേൽപ്പിച്ചു.
വനം വകുപ്പിന്റെ പത്താം മൈലിലെ ക്വാർട്ടേഴ്സിൽ എത്തി ജീവനക്കാരിയെ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ വിവിധ ഇടങ്ങളിലായി 5 പേർക്കാണ് പരുക്കേറ്റത്.
ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റ മൃഗങ്ങൾക്ക് വാക്സിനേഷനും നടത്തി.
ആക്രമണം നടത്തിയ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഇതിനെ ശാസ്ത്രീയമായ രീതിയിൽ മറവു ചെയ്തതായി അധികൃതർ അറിയിച്ചു.
തരിയോടും പരിസര പഞ്ചായത്തുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]