മട്ടാഞ്ചേരി∙ വൈവിധ്യത്തിന്റെ നിറച്ചാർത്തായി മട്ടാഞ്ചേരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു കിലോമീറ്റർ ചുറ്റളവിൽ അധിവസിക്കുന്ന 18 ഹൈന്ദവസമൂഹങ്ങളുടെ ആഘോഷ ചടങ്ങുകൾ സംഗീതവും നൃത്തവും പാരമ്പര്യ തനിമയും ചേർന്നതാണ്.
ബൊമ്മക്കൊലു ഒരുക്കൽ മുതൽ ദാണ്ഡിയ നൃത്തം വരെ ഇവിടെയുണ്ട്. കുമാരി പൂജ, സുമംഗലി പൂജ, വെങ്കടേശ്വര പൂജ തുടങ്ങിയ വൈവിധ്യമാർന്ന ചടങ്ങുകൾ വേറെയും. തമിഴ് സമൂഹവും ആന്ധ്ര, തെലുങ്കാന, ഗോവ, കർണാടക, ബംഗാളി, മാർവാടി, ഗുജറാത്തി, മറാഠി സമൂഹങ്ങളും നാട്ടുകാരും നവരാത്രി ആഘോഷ നിറവിലാണ്.
പുസ്തകപൂജയും ആയുധ പൂജയും താളിയോല ഗ്രന്ഥപൂജയും വിദ്യാരംഭവും ഭക്തിയോടെ ആചരിക്കുന്നു. തമിഴ് സമൂഹത്തിന് ബൊമ്മക്കൊലു പ്രധാനമാണ്.
കൊങ്കണ (ഗോവ)ദേശക്കാരുടെ ആഘോഷത്തിൽ ബൊമ്മക്കൊലു ഒരുക്കി , ബന്ധുമിത്രാദികളെ ക്ഷണിച്ചു വരുത്തി നടത്തുന്ന സുമംഗലിപൂജ സാമൂഹിക ആദരവിന്റെ പ്രതീകമാണ്.
ആന്ധ്രാക്കാരുടെ ഭവനങ്ങളിൽ തിരുമല വെങ്കടാചലപതി ആരാധനയുമുണ്ട്. കർണ്ണാടക ഭവനങ്ങളിൽ ചണ്ഡികാദേവി ആരാധനയാണ് പ്രധാനം.
ദാണ്ഡിയ, ദർഭ നൃത്തങ്ങൾ നവരാത്രി രാവുകളെ ആഘോഷ ലഹരിയിലാക്കുന്നു. ബംഗാളികളുടെ കാളീപൂജയും ദേവീരൂപ നിമജ്ജനവും വേറിട്ട
കാഴ്ചയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]