തെന്മല∙ ടൂറിസം ഭൂപടത്തിൽ നാടിന്റെ പേര് വാനോളമുയർത്തിയ തെന്മലയിൽ വിവിധ പദ്ധതികളിലായി കോടികളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഭരണം ലൈഫ് മിഷൻ പദ്ധതിയിൽ 13.36 കോടി രൂപ ചെലവിൽ 278 വീടുകൾ നിർമിച്ചു നൽകുകയും 43.25 കോടി രൂപയിൽ തൊഴിലുറപ്പ് പദ്ധതി, തെന്മല ഡാമിൽ 25 ലക്ഷം രൂപയുടെ ടേക്ക് എ ബ്രേക്ക്, 12 ശുദ്ധജല വിതരണ പദ്ധതികൾക്ക് 1.80 കോടി രൂപയും ചെലവഴിച്ചതടക്കം നിരവധി പദ്ധതികൾ കഴിഞ്ഞ 5 വർഷം പഞ്ചായത്തിന്റെ സമഗ്ര വികസനം നടപ്പാക്കാൻ കഴിഞ്ഞതായും ഭരണപക്ഷം അവകാശപ്പെട്ടു.
എന്നാൽ തൊഴിൽ സ്തംഭനവും ലൈഫ് ഭവന പദ്ധതിയിലെ താളപ്പിഴകളുമാണുള്ളതെന്നും കഴിഞ്ഞ ഇടതുഭരണ സമിതി നൽകിയ വീടുകളുടെ കണക്കാണ് ലൈഫ് പദ്ധതിയിൽ യുഡിഎഫ് കൊട്ടിഘോഷിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പിഎംഎവൈ പ്രകാരം158 വീടുകൾ അനുവദിച്ചതിൽ പഞ്ചായത്ത് വിഹിതമായി 50 ലക്ഷം രൂപ അനുവദിച്ചു. 2 അങ്കണവാടികൾ നിർമിക്കുകയും പ്രവർത്തനങ്ങൾക്ക് 2.62 കോടി രൂപ വകയിരുത്തി.
ഉറുകുന്ന് നേതാജി അങ്കണവാടിയുടെ നവീകരണത്തിനു മാത്രം 30 ലക്ഷം രൂപ ചെലവഴിച്ച് സ്മാർട് ആക്കി.
പഞ്ചായത്ത് ശ്മശാനത്തിന് 20 ലക്ഷം രൂപയും നവീകരണത്തിന് 50 ലക്ഷം രൂപയുടെ ചെലവഴിച്ചു. ജൽജീവൻ മിഷനു ഒരു കോടി രൂപ വിഹിതം അനുവദിച്ചു. തെരുവുവിളക്ക് സ്ഥാപിക്കാൻ 1.20 കോടി രൂപ ചെലവഴിച്ചതടക്കമുള്ള വിവിധ പദ്ധതികളാണു തെന്മലയുടെ അടിസ്ഥാന വികസനത്തിനു മുതൽക്കൂട്ടായതെന്നു ഭരണ പക്ഷം എണ്ണി പറയുന്നു.
തെരുവുവിളക്ക് പദ്ധതി അഴിമതിക്കുരുക്കിലായി. ശുദ്ധജല വിതരണ പദ്ധതികൾ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇതു സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയെന്നും പ്രതിപക്ഷം വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് 25 ലക്ഷം രൂപ, അജൈവ മാലിന്യ ശേഖരണത്തിന് 20 ലക്ഷം രൂപ, ക്ഷീരവികസനത്തിനു മൃഗപരിപാലനത്തിനും 2.77 കോടി രൂപയും ചെലവഴിച്ചതടക്കം വികസന പദ്ധതികളുടെ നാൾവഴിയിൽ ചെറിയ പദ്ധതികളുടെ നിര നീണ്ടതാണെന്നു ഭരണപക്ഷം പറയുന്നു.
” അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനും ഉതകുന്ന പദ്ധതികൾ നടപ്പാക്കാൻ നേതൃത്വം നൽകി. കോവിഡ് കാലത്തെ പ്രതിസന്ധികൾ അതിജീവിച്ചു ഭാവിയിലേക്ക് ഒട്ടേറെ പദ്ധതികൾ തുടങ്ങിയതിൽ അഭിമാനം.”
കെ.
ശശിധരൻ, കോൺഗ്രസ്, പഞ്ചായത്ത് പ്രസിഡന്റ്
” യുഡിഎഫ് ഭരണം പൂർണ പരാജയം. അഴിമതിയും ഭരണ പ്രതിന്ധികളും തിരിച്ചടിയായി.
നിരന്തരം സമരം ചെയ്യേണ്ട അവസ്ഥയിലായിരുന്നു പ്രതിപക്ഷം.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി.”
സിബിൽ ബാബു, സിപിഐ, പാർലമെന്ററി പാർട്ടി ലീഡർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]