അഞ്ചൽ ∙ പഞ്ചായത്ത് നേട്ടങ്ങളുടെ കൊടുമുടിയിൽ ആണെന്നു ഭരണ പക്ഷം അവകാശപ്പെടുമ്പോൾ അഞ്ചൽ പഞ്ചായത്ത് കോട്ടങ്ങളുടെ പടുകുഴിയിൽ ആണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. അവകാശ വാദമല്ല കണക്കുകളാണു നിരത്തുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ് വ്യക്തമാക്കി. 20 കോടി രൂപ ചെലവഴിച്ചു ഗ്രാമീണ റോഡുകൾ പുനർനിർമിച്ചതോടെ യാത്ര സുഗമമായി. ടൗണിൽ മാത്രം 400 തെരുവ് വിളക്കുകളും ഗ്രാമങ്ങളിൽ 1482 തെരുവു വിളക്കുകളും സ്ഥാപിച്ചതോടെ എല്ലായിടത്തും വെളിച്ചം എത്തിക്കാൻ കഴിഞ്ഞു .
മാലിന്യ നിർമാർജനം കാര്യക്ഷമമാക്കി, ഇതിനായി ചോരനാട് ഗ്രാമത്തിൽ ആധുനിക എംസിഎഫ് സ്ഥാപിക്കുന്നതിനു ടെൻഡർ നടപടി തുടങ്ങി.
പുതുതായി 226 വീടുകൾ നൽകി. 475 വീടുകൾ നവീകരിച്ചു നൽകി.
ആർഒ ജംക്ഷനിൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിനു 18 കോടി രൂപയുടെ പദ്ധതി തയാറാക്കി . പഞ്ചായത്ത് ഓഫിസ് സിവിൽ സ്റ്റേഷനു സമീപത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനു ശ്രമം തുടരുന്നു.
അഞ്ചൽ മാർക്കറ്റിൽ 4.75 കോടി രൂപ ചെലവഴിച്ചു ആധുനികമാക്കുന്നതിനു പണികൾ പുരോഗമിക്കുന്നു.
പഞ്ചായത്തിലെ 4 എൽപി സ്കൂളുകളിലും ഒരു യുപി സ്കൂളിലും ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിച്ചു . സ്കൂളുകൾക്ക് 20 ലക്ഷം രൂപയുടെ ഫർണിച്ചർ നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വർഷം 20 ലക്ഷം രൂപ വീതം നൽകുന്നുണ്ട്.
ആയുർവേദ ആശുപത്രികളിൽ മരുന്ന് എത്തിക്കുന്നതിനു പ്രതിവർഷം നൽകുന്നത് 25 ലക്ഷം രൂപ വീതമാണ്. അങ്കണവാടികളിൽ പോഷക ആഹാരം നൽകുന്നതിനു രണ്ടര കോടി രൂപ ചെലവഴിച്ചു .
കോമളത്ത് ബഡ്സ് സ്കൂൾ സ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]