വിഴിഞ്ഞം ∙ സ്കൂൾ ബസ് നിയന്ത്രണം വിട്ടു മതിലിലും വൈദ്യുതത്തൂണിലും ഇടിച്ചു; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിഴിഞ്ഞം–വെങ്ങാനൂർ റോഡിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ വൈദ്യുതത്തൂൺ ഒടിഞ്ഞു പകുതിഭാഗം ബസിനുള്ളിൽ വീണു. വൈദ്യുതി പ്രവഹിക്കുന്ന ലൈനാണ് വീണതെങ്കിലും ഇടിയുടെ ആഘാതത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ബസിലുണ്ടായിരുന്ന 86 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസിലെ സ്കൂൾ ബസ് ആണ് അപകടത്തിൽപെട്ടത്.
സ്റ്റിയറിങ്ങിനു പ്രശ്നമുണ്ടായതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥികളുമായി സ്കൂളിലേക്കു വരികയായിരുന്ന ബസ് കല്ലുവെട്ടാൻ കുഴി പഴയ കെഎസ്ഇബി ഓഫിസിനു സമീപത്താണ് അപകടത്തിൽപെട്ടത്. ഓടിക്കൂടിയവർ വിദ്യാർഥികളെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
പരുക്കേറ്റവരെ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റി. ഇവരിൽ പലരും ആശുപത്രി വിട്ടു.
ഒരാൾ മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]