വർക്കല∙ ജനാർദനപുരം ഗവ. എംവിഎൽപിഎസിൽ അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിച്ചുമാറ്റിയത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചു സ്ഥലപരിമിതി സൃഷ്ടിക്കുന്നതായി പരാതി. സ്കൂൾ വളപ്പിൽ നിന്ന 100 വർഷത്തോളം പഴക്കമുള്ള മരങ്ങളാണ് പുതിയ അധ്യയന വർഷം തുടങ്ങിയ ശേഷം നഗരസഭ മുറിച്ചു നീക്കിയത്.മൂന്ന് മരങ്ങളും അപകട
സാധ്യത ഉയർത്തുന്നതിനാൽ മുറിക്കണമെന്ന ദുരന്ത നിവാരണ അതോറിറ്റി നിർദേശം കണക്കാക്കിയാണ് മുറിച്ചത്. എന്നാൽ നാലുമാസം പിന്നിട്ടിട്ടും സ്കൂൾ പരിസരത്ത് കൂനയായി കിടക്കുകയാണ് മരത്തടികളും ചില്ലകളും .
ഇതു സ്കൂൾ സ്ഥല സൗകര്യത്തെ കാര്യമായി ബാധിച്ചു. അറുപതോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇക്കാരണത്താൽ ഇഴജീവി ശല്യം വരെ ഭീഷണിയായിട്ടുണ്ട്.
ഉടനെ നീക്കം ചെയ്യണമെന്ന് കാണിച്ചു സ്കൂൾ അധികൃതരും സ്ഥലം വാർഡ് കൗൺസിലർ എ.ആർ.രാഗശ്രീ ഉൾപ്പെടെ നഗരസഭാ അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.
ഇതിനിടെ മരം മുറിച്ച വകയിൽ നഗരസഭയ്ക്കു വലിയ തുക ചെലവാക്കേണ്ടി വന്നെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. മുൻ കൗൺസിലർ സി. കൃഷ്ണകുമാറിന് ലഭിച്ച മറുപടി പ്രകാരം അര ലക്ഷത്തിലധികം രൂപ ചെലവായെന്നാണ് കണക്ക്.
മാത്രമല്ല, ലേലം പോലുള്ള നടപടി ക്രമങ്ങൾ പാലിക്കാതെ മരങ്ങൾ മുറിച്ചതിന് പിന്നിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. കൂടാതെ, മരം മുറിക്കുന്നതിനിടെ സ്കൂളിന്റെ പുതിയ മതിലിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. ഇതും പുനഃസ്ഥാപിക്കാനായിട്ടില്ല.
നേരത്തെയും ലേല നടപടികളിലൂടെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ സ്കൾ വളപ്പിൽ നിന്നു മുറിച്ചു നീക്കിയിരുന്നു.
അന്നു ബാലാവകാശ കമ്മിഷൻ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇപ്പോൾ മുറിച്ച മൂന്നു മരങ്ങളും അന്നും അപകടാവസ്ഥയിൽ തുടരുന്നതായിരുന്നുവെങ്കിലും ഒന്നും ചെയ്തില്ല. പിന്നീട് ദുരന്ത നിവാരണ അതോറിറ്റി ഇടപെടൽ വന്നതോടെയാണ് മുറിച്ച നീക്കിയത്.
അതേസമയം ശതാബ്ദി പിന്നിടുന്ന വേളയിൽ സ്കൂൾ പഴയ കെട്ടിടം മാറ്റി പുതിയത് നിർമിക്കാൻ എംഎൽഎ ഒരു കോടി അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയെ കരുതി മുറിച്ചു നീക്കിയ മരങ്ങൾ സ്കൂൾ വളപ്പിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. അടിയന്തര സാഹചര്യം കണക്കാക്കിയാണ് മരങ്ങൾ മുറിച്ചു നീക്കിയതെന്നും മരത്തടികൾ ലേലത്തിലൂടെ കൈമാറുമെന്നും നഗരസഭ അധികൃതർ പറയുന്നു.
തകർന്ന മതിലും പുതുക്കി പണിയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]