പിറവം∙ ടൗണിൽ ഗതാഗത നിയന്ത്രണം ഇല്ലാതായതോടെ ഗതാഗതക്കുരുക്കും അപകടവും വർധിക്കുന്നു. അനധികൃത പാർക്കിങ്ങും ഗതാഗത നിയന്ത്രണത്തിനു പൊലീസ് ഇല്ലാത്തതുമാണു കിഴക്കൻ മേഖലയിൽ നിന്നും കൊച്ചിയിലേക്കുള്ള കവാടമായ പിറവത്തു ഗതാഗത ദുരിതത്തിന് ഇടയാക്കുന്നത്. കരവട്ടെ കുരിശ് ജംക്ഷനിലും ഐബി റോഡിലും നടപ്പാതകളിലും റോഡിന്റെ ഓരങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെ കാൽനട
യാത്രക്കാരായ വിദ്യാർഥികൾ ഏറെ ദുരിതത്തിലാണ്.
ഇതിനിടയിലൂടെ രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനത്തിൽ അഭ്യാസത്തിന് ഇറങ്ങുന്നവർ കൂടി എത്തുന്നതോടെ ആശങ്കയ്ക്ക് ഇടയാക്കുന്ന സ്ഥിതിയാണെന്നു സ്കൂൾ അധികൃതർ പരാതിപ്പെട്ടു. ബസ് സ്റ്റാൻഡ് പരിസരത്തു പോലും ബസുകൾക്കു സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുള്ള നിലയിൽ സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും പതിവു കാഴ്ചയാണ്. വൺ വേ നിശ്ചയിച്ചു സ്ഥാപിച്ച ബോർഡുകളിൽ മിക്കവയും അപ്രത്യക്ഷമായി.
ഇതോടെ പരിചയമില്ലാതെ എത്തുന്ന വാഹനങ്ങൾ കുരുക്കിൽ പെടും. അതേ സമയം തിരക്കേറിയ സമയങ്ങളിൽ പോലും പൊലീസിന്റെ സേവനം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
കൺട്രോൾ റൂം വെഹിക്കിൾ സർവീസ് പോലും ബസ് സ്റ്റാൻഡിലോ പരിസരത്തോ എത്താറില്ല. ഗതാഗത ഉപദേശക സമിതിയോഗം ചേർന്നു ഗതാഗത പരിഷ്കരണ നടപടി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനും പരിഗണന ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]