പാലാ ∙ നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ‘വഴികാട്ടി’ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച്, എംജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.
സിറിയക് തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മരിയൻ കോളജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പൽ ഡോ.
റൂബിൾ രാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ. ഡോ മാത്യു ആനത്താരക്കൽ സിഎംഐ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ആമുഖപ്രസംഗം നടത്തി.
ശ്രീരാമകൃഷ്ണ മഠം മേധാവി ബ്രഹ്മശ്രീ വീധസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ട്രീസാ മേരി പിജെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിവരികയാണ്.
വഴികാട്ടിയുടെ കീഴിലുള്ള ‘ടോക്ക് ടു മമ്മൂക്ക’ എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൗൺസിലിങ് തുടങ്ങിയ ആവശ്യങ്ങൾ അറിയിക്കാന് ഹെൽപ്ലൈൻ സേവനവുമുണ്ട്.
കൂടാതെ, വിവിധ പദ്ധതികളിലൂടെ കുട്ടികൾക്കായുള്ള സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ, സൗജന്യ ഹൃദയ വാൽവ് ശസ്ത്രക്രിയ, സൗജന്യ വൃക്ക ട്രാൻസ്പ്ലാന്റേഷൻ, വിവിധ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ നടത്തിവരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

