പീച്ചി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും;
തൃശൂർ ∙ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമിൽ നിന്ന് ഇന്ന് രാവിലെ 9 മുതൽ വെള്ളം തുറന്നുവിടും. ഡാമിലെ ജലനിരപ്പ് 77.80 മീറ്ററാണ്.
പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് 20 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഗതാഗത നിയന്ത്രണം
തൃശൂർ ∙ അയ്യന്തോൾ റോഡിൽ പടിഞ്ഞാറേക്കോട്ട
മുതൽ ടൊയോട്ട ജംക്ഷൻ വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി പൂർത്തിയാകുന്നത് വരെ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി.
വെറ്ററിനറി സർജൻ
തൃശൂർ ∙ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മൊബൈൽ സർജറി യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 6 വെറ്ററിനറി സ്ഥാപനങ്ങളിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു.
നാളെ രണ്ടിന് ഒളരിക്കരയിലുള്ള എസ്എൽബിപി ഓഫിസിൽ ഹാജരാകണം. 0487 2361216.
തൊഴിലധിഷ്ഠിത കോഴ്സ്
തൃശൂർ ∙ കേന്ദ്ര സർക്കാർ സ്ഥാപനമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
7994449314 . തൃശൂർ ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ മേഖലാ കേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംവരണ വിഭാഗം വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 15 വരെ അപേക്ഷിക്കാം. വിലാസം: അസിസ്റ്റന്റ് ഡയറക്ടർ, എൽബിഎസ് സെന്റർ, ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂർ.
0487-2250751, 7559935097.
പരിശീലകർ
തൃശൂർ ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഫുട്ബോൾ, അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബേസ്ബോൾ, സ്വിമ്മിങ് എന്നീ കായിക ഇനങ്ങളിൽ പരിശീലകരായി നിയമിക്കപ്പെടുന്നതിന് ഇന്ന് രാവിലെ 10ന് സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തണം. 0471 2330167.
കൂടിക്കാഴ്ച നാളെ
തൃശൂർ ∙ നാഷനൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കും തെറപ്പിസ്റ്റ് നിയമനത്തിന് 25ന് രാവിലെ 9.30ന് രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിലെ നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ഇരുപതിൽ കൂടുതൽ അപേക്ഷകർ വന്നാൽ ഇന്റർവ്യൂവിനു പുറമേ എഴുത്തുപരീക്ഷയും ഉണ്ടാകും.
വിവരങ്ങൾക്ക്: http://mmumkerala.gov.in. ഫോൺ: 04872939190
ഓംബുഡ്സ്മാൻ സിറ്റിങ് നാളെ
തൃശൂർ ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട
പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ ഓംബുഡ്സ്മാൻ 25ന് രാവിലെ 11.15ന് കൊടകര ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ(ജി) തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഗുണഭോക്താക്കൾക്കും ജനപ്രതിനിധികൾക്കും പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടാകും.
അധ്യാപക ഒഴിവ്
കരൂപ്പടന്ന∙ ജിഎച്ച്എസ്എസ് സ്കൂളിൽ യുപി വിഭാഗം അറബി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 26ന് 2ന് നടക്കും.
മെഡിക്കൽ ക്യാംപ്
ഇരിങ്ങാലക്കുട∙ കെഎസ്ആർടിസി റോഡ് റസിഡൻസ് അസോസിയേഷൻ, ഇരിങ്ങാലക്കുട
വെസ്റ്റ് ലയൺസ് ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് നഗരസഭാ ചെയർപഴ്സൻ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ അമ്പിളി ജയൻ അധ്യക്ഷത വഹിച്ചു.
ആയുർവേദ മെഡിക്കൽ ക്യാംപ്
മറ്റത്തൂർ ∙ കോടാലി ഡ്രൈവേഴ്സ് വെൽഫെയർ ട്രസ്റ്റിന്റെയും തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ കോളജിന്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. 28 ന് 10 മുതൽ 1 വരെ മറ്റത്തൂർ ഗവ.
എൽ പി സ്കൂളിൽ നടത്തുന്ന ക്യാംപ് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി.അശ്വതി ഉദ്ഘാടനം ചെയ്യും. വാർഡംഗം ഷൈനി ബാബു അധ്യക്ഷത വഹിക്കും.
9495464030. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

