കൊല്ലം ∙ രാജ്യാന്തര ആംഗ്യഭാഷാ ദിനവുമായി ബന്ധപ്പെട്ട് ജില്ലാ ബധിര അസോസിയേഷൻ നടത്തിയ ബോധവൽക്കരണത്തിൽ നിറഞ്ഞു നിന്നത് നിശബ്ദത. എന്നാൽ മൗനം വാചാലമാകുന്ന പോലെ അവർ ഉള്ളുതുറന്നു സംസാരിച്ചു.
വാക്കുകൾ കൊണ്ടല്ല, വിരലുകൾ കൊണ്ട്. ആശയവിനിമയത്തിനുള്ള ഉപാധിയായ ഭാഷ പ്രകടിപ്പിക്കാൻ വാക്കുകൾക്കും അക്ഷരങ്ങൾക്കു മാത്രമല്ല വിരലുകൾക്കും കഴിയും.
ആ വിരലുകളുടെ ഭാഷയിൽ സംസാരിക്കുന്നതിനുള്ള ബോധവൽക്കരണവും ആംഗ്യഭാഷാ ദിനാഘോഷവുമാണ് നടന്നത്. ശ്രവണ, സംസാര വെല്ലുവിളികൾ നേരിടുന്ന ജില്ലയിലെ ഒട്ടേറെപ്പേർ പങ്കെടുത്തു.
വിരലുകളും മുഖചലനങ്ങളും കൊണ്ട് ആശയങ്ങൾ കൈമാറുന്ന ആംഗ്യഭാഷയെ ഭാഷയായി പൊതുസമൂഹം അംഗീകരിക്കണമെന്നും അതിനായി ആംഗ്യഭാഷ ഉപയോഗിക്കുന്നവരുമായി ഇടപഴകുന്ന കുടുംബാംഗങ്ങൾ, പൊലീസുകാർ, ആരോഗ്യപ്രവർത്തകർ അധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ എന്നിവരുടെ ഇടയിൽ അവബോധന പരിപാടികൾ സംഘടിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സർക്കാർ സ്ഥാപനങ്ങൾ പോലും പൂർണമായും ആംഗ്യഭാഷ സൗഹൃദമായിട്ടില്ല.
ഭാഷാ പരിവർത്തകന്റെ സഹായമില്ലാതെ തന്നെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുള്ള അവസരവും സാഹചര്യങ്ങളും സമൂഹത്തിൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം.പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ച എല്ലാവരുടെയും പ്രസംഗം ആംഗ്യഭാഷയിൽ പരിഭാഷപ്പെടുത്തിയിരുന്നു. സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ബധിര അസോസിയേഷൻ (കെഡിഎഡി) ചെയർമാൻ ബേബി മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, എഡിഎം ജി.നിർമൽകുമാർ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസർ എ.കെ.ഹരികുമാരൻ നായർ, ആംഗ്യഭാഷ വിദഗ്ധൻ വിവേക് മാത്യു, പരിഭാഷക അന്നു ജോസ്ലിൻ, കെഡിഎഡി പ്രസിഡന്റ് അബ്ദുൽ ജലീൽ, ജില്ലാ ഡഫ് ഫോറം പ്രസിഡന്റ് എസ്.ഷംനാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദ ഡഫ് ജനറൽ സെക്രട്ടറി എ.അക്ബർ ഷാ, വുമൻ ഫൗണ്ടേഷൻ ഓഫ് ദ ഡഫിലെ ഡയാന ജേക്കബ്, ഡഫ് വിമൻസ് ഫോറം കൊല്ലം യൂണിറ്റ് ജനറൽ സെക്രട്ടറി അജിമോൾ ബാബു, കെഡിഎഡി ജനറൽ സെക്രട്ടറി സി.സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]