കളമശേരി ∙ കൊച്ചി സർവകലാശാല ക്യാംപസിലൂടെ കടന്നുപോകുന്ന, തകർന്നു കിടക്കുന്ന തൃക്കാക്കര അമ്പലം–സെന്റ് ജോസഫ് റോഡ് നഗരസഭ ഏറ്റെടുക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇതിനു തയാറാവണമെന്നും നഗരസഭാ കൗൺസിൽ ആവശ്യപ്പെട്ടു.
കൗൺസിൽ യോഗത്തിൽ മുൻ ചെയർമാൻ ജമാൽ മണക്കാടനാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉടമസ്ഥാവകാശത്തെച്ചൊല്ലി പിഡബ്ല്യുഡിയും കുസാറ്റും തർക്കത്തിലാണ്.
റോഡ് വാഹന സഞ്ചാരം അസാധ്യമാക്കും വിധം കുഴികൾ നിറഞ്ഞു തകർന്നുകിടക്കുകയാണ്. റോഡ് നന്നാക്കാൻ പിഡബ്ല്യുഡി തയാറായെങ്കിലും കുസാറ്റ് സമ്മതിച്ചില്ല.
കേസരി സ്മാരക ഗ്രന്ഥശാല മുതൽ സ്കൂൾ ഓഫ് എൻജിനീയറിങ് വരെ റോഡ് തകർച്ചയിലാണ്. ചിലയിടങ്ങളിൽ റോഡിന്റെ ഇരുവശവും മണ്ണ് ഒലിച്ചുപോയി ഗർത്തങ്ങളായി മാറിയിരിക്കുകയാണ്.അപകട
സാധ്യത കൂടുതലാണ്.
വാഹനത്തിരക്കും ഈ റോഡിൽ കൂടുതലാണ്. യൂണിവേഴ്സിറ്റി ക്യാംപസിനു ചുറ്റുമതിൽ നിർമിക്കുന്നതിനു മുൻപ് ജനങ്ങൾക്ക് റിങ് റോഡ് നിർമിച്ചു നൽകണമെന്ന ആവശ്യവും സർവകലാശാല നടപ്പാക്കുന്നില്ലെന്നും ജമാൽ മണക്കാടൻ ആരോപിച്ചു. റോഡിന്റെ തകർച്ചയിൽ കുസാറ്റിലെ വിദ്യാർഥികളും പ്രതിഷേധത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]