ഷൊർണൂർ ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ വർഷങ്ങൾക്ക് മുൻപ് നവീകരണത്തിനായി അടച്ചിട്ട 100 വർഷത്തെ പഴക്കം കണ്ടെത്തിയ നടപ്പാലം പൊളിച്ചു നീക്കിത്തുടങ്ങി.
റെയിൽവേ ബ്രിജസ് വിഭാഗം നടത്തിയ പരിശോധനയിൽ പാലത്തിന്റെ കാലപ്പഴക്കം കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്.
പഴയ പാലത്തിന്റെ ചില ഭാഗങ്ങൾ വർഷങ്ങൾക്കു മുൻപ് തന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിക്കുന്ന ഇരുമ്പ് തൂണുകളിൽ പുതിയ നടപ്പാത ഘടിപ്പിക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പരിശോധനയിൽ പാലത്തിന്റെ ഇരുമ്പു തൂണുകൾക്കു ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊളിക്കുന്നത്.
പഴയ പാലം പൂർണമായി പൊളിച്ചു നീക്കിയ ശേഷം വീതി കൂടിയ പുതിയ പാലം നിർമിക്കാനാണ് റെയിൽവേയുടെ തീരുമാനം.
കൂടുതൽ യാത്രക്കാർക്ക് ഒരേ സമയം നടക്കാൻ കഴിയുന്ന വീതിയുളള നടപ്പാലമാണു നിർമിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഷൊർണൂരിൽ 7 പ്ലാറ്റ്ഫോമുകളിലേക്കും ആകെയുള്ളത് ഒരു നടപ്പാത മാത്രമാണ്.ദീർഘദൂര ട്രെയിനുകളിലെ അവസാന ബോഗിയിലെ യാത്രക്കാർ ആണെങ്കിൽ റെയിൽവേ സ്റ്റേഷന് പുറത്ത് എത്താൻ പ്ലാറ്റ്ഫോമിന്റെ തുടക്കം മുതൽ അവസാനം വരെയും നടക്കേണ്ടതായി വരും. വയോധികരായ യാത്രക്കാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ നടപ്പാതയുടെ നിർമാണവും നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]