പള്ളിക്കത്തോട് ∙ സർവത്ര ജംക്ഷനിലെ പനങ്കുഴി തോടിനു മുകളിലെ പാലം അപകടാവസ്ഥയിൽ. 42 വർഷം മുൻപ് നിർമിച്ച പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്. ചിറമംഗലം – പള്ളിക്കത്തോട് റോഡിന്റെ ഭാഗമാണിവിടം.
രണ്ടു സ്വകാര്യബസുകളും സ്കൂൾ ബസുകളുമടക്കം നിരവധി വാഹനങ്ങൾ പാലത്തെ ആശ്രയിക്കുന്നു. സമീപത്താണ് കൃഷിഭവനും.
പാലത്തിന്റെ കമ്പി തെളിഞ്ഞതോടെ ആശങ്കയിലാണ് നാട്ടുകാർ.
അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാൽപതോളം പേർ ഒപ്പിട്ട നിവേദനം വിവിധ വകുപ്പുകൾക്ക് നാട്ടുകാർ കൈമാറിയിരുന്നു.
ഇതിന്റെ ഭാഗമായി അധികൃതർ സ്ഥലം അടുത്തയിടെ സന്ദർശിക്കുകയും ചെയ്തു. പാലത്തിന്റെ നവീകരണമടക്കം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായ ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള വാട്ടർ സപ്ലൈ ജംക്ഷൻ മുതൽ ചിറമംഗലം വരെയുള്ള റോഡ് മറ്റു സമീപ റോഡുകൾ പോലെ ബിഎം ബിസി നിലവാരത്തിൽ നിർമിക്കണമെന്ന ആവശ്യവുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]