തൊടുപുഴ ∙ കാരിക്കോട് -കാഞ്ഞാർ റൂട്ടിൽ അനക്കയം മുതൽ ഞരളംപുഴക്കവല വരെയുള്ള ഭാഗം തകർന്നു തരിപ്പണമായി. പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട് റോഡാണെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കിടക്കുന്നത്.
തേക്കടി- എറണാകുളം സംസ്ഥാന പാതയുടെ ഭാഗമായ റോഡാണിത്. തകർന്നുകിടക്കുന്ന 5 കിലോമീറ്റർ മുഴുവൻ മന്ത്രി റോഷി അഗസ്റ്റിൻ പ്രതിനിധീകരിക്കുന്ന ഇടുക്കി മണ്ഡലത്തിൽപെട്ട
ഭാഗമാണ്.
റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് 4 വർഷമായി. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിൽപെടുന്ന ഭാഗത്തെ റോഡിൽ മന്ത്രിയുടെ തന്നെ വകുപ്പ് ഉദ്യോഗസ്ഥരാണ് റോഡിൽ പൈപ്പ് സ്ഥാപിക്കാനായി കുഴി എടുത്തത്.
കുഴി എടുത്ത ഭാഗം മൂടിയെങ്കിലും ടാർ ഇല്ലാതായ ഭാഗം റീടാർ ചെയ്യാൻ തയാറായിട്ടില്ല. രണ്ടു വർഷമായി ഇതുവഴിയുളള യാത്ര അതീവ ദുഷ്കരമാണ്.
ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് റോഡിന്റെ തകർച്ച തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വെട്ടിപ്പൊളിച്ചപ്പോൾ പലയിടങ്ങളിലെയും ടാറിങ് ഇളകി. ഇതിനു പിന്നാലെയുണ്ടായ കാലവർഷത്തിൽ അവശേഷിച്ചിരുന്ന ടാറിങ്ങും ഇളകി.
ഇതുവഴി വലിയ ടോറസ് ലോറികൾ പതിവായി ഓടുക കൂടി ചെയ്തോടെ റോഡിന്റെ തകർച്ച പൂർണമായി.
ജല അതോറിറ്റി വെട്ടിപ്പൊളിച്ചു നശിപ്പിച്ച റോഡ് നവീകരിച്ചു നൽകേണ്ടത് ഇവരുടെ ചുമതലയാണ്. എന്നാൽ വർഷം 4 കഴിഞ്ഞിട്ടും ഇതുവരെ നന്നാക്കാൻ തയാറായിട്ടില്ല.
നാട്ടുകാർ ഈ ആവശ്യം ഉന്നയിച്ച് പലതവണ സ്വന്തം പ്രതിനിധിയായ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ശരിയാക്കാം എന്ന വാക്കല്ലാതെ ഒന്നും ഇതുവരെ നടന്നില്ലെന്നാണ് ആക്ഷേപം.
തൊടുപുഴയിൽനിന്നു വലിയ ഗതാഗത തിരക്കില്ലാതെ കുറഞ്ഞ ദൂരത്തിൽ മൂലമറ്റത്ത് എത്താൻ കഴിയുന്ന വഴിയാണ് ഇത്.
സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ്. കാരിക്കോട്, തെക്കുംഭാഗം, അഞ്ചിരി മേഖലകളിലുള്ളവർക്ക് എളുപ്പം മൂലമറ്റം റൂട്ടിൽ എത്താൻ സാധിക്കുന്ന റോഡാണ് ഇത്.
ആനക്കയം പന്നിക്കുഴി ഷാപ്പിന് അടുത്തുള്ള കലുങ്കും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]