മയ്യിൽ∙ അടിസ്ഥാന സൗകര്യങ്ങളില്ല, വീർപ്പുമുട്ടി മയ്യിൽ ടൗൺ. റോഡിന്റെ വീതിക്കുറവും വാഹന പാർക്കിങ്ങിനു മതിയായ സൗകര്യങ്ങളില്ലാത്തതുമാണ് ടൗൺ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഗൗരവമേറിയത്.
പഞ്ചായത്തിനു സ്വന്തമായി ഭൂമിയില്ലാത്തതും പേ പാർക്കിങ് സൗകര്യം ഒരുക്കാൻ കഴിയാത്തതുമാണു പ്രശ്നപരിഹാരത്തിനുള്ള വെല്ലുവിളി. ഫുട്പാത്തിലും റോഡരികിലും നിർത്തിയിടുന്ന വാഹനങ്ങൾ മൂലം ഗതാഗതക്കുരുക്ക് പതിവാണ്. ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ 3 തവണ നടപടികൾ സ്വീകരിച്ചെങ്കിലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ആംബുലൻസ് അടക്കം ശ്രീകണ്ഠാപുരം, ഇരിക്കൂർ, ചാലോട്, പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മയ്യിൽ ടൗൺ വഴിയാണ് കടന്നുപോകുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സാമൂഹികാരോഗ്യ കേന്ദ്രം തുടങ്ങി ഒട്ടേറെ ഗവ.സ്ഥാപനങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ, കനറാ അടക്കമുള്ള നാലോളം നാഷനലിസ്റ്റ് ബാങ്കുകളും പ്രവർത്തിക്കുന്ന ടൗണാണിത്. ടൗണിൽ പൊതുശുചിമുറി ഇല്ലാത്തതും പ്രധാന പ്രശ്നമാണ്. ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനൊപ്പം ശുചിമുറിയും സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]