ആമ്പല്ലൂർ ∙ 53 ദിവസംകൊണ്ട് 20 സംസ്ഥാനങ്ങളിലൂടെ 8500 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് ബൈക്കിൽ യാത്രചെയ്ത് തിരിച്ചെത്തിയിരിക്കുകയാണ് 25 വയസ്സുകാരി പവന. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ എന്റെ രാജ്യം സുരക്ഷിതമാണെന്നും താനാണ് അതിനുതെളിവെന്നും യാത്രയ്ക്കുശേഷം പവന പറഞ്ഞു.
അളഗപ്പനഗർ പൂക്കോട് കീനൂർ വൈദ്യക്കാരൻ സുനിലിന്റെയും സുമയുടെയും മകളാണ്.
ചെറുപ്പത്തിലേ യാത്രകളോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്നു. ഇന്ത്യ മൊത്തം ചുറ്റിക്കാണണം എന്ന ആഗ്രഹം സ്കൂളിൽ പഠിക്കുമ്പോഴേ മനസ്സിൽ കയറിക്കൂടിയതാണെന്നും പറഞ്ഞു.
ജൂലൈ 31നാണ് യാത്ര ആരംഭിച്ചത്. ഏറെ സാഹസികത നിറഞ്ഞ യാത്ര കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്.
എന്നാൽ ഈ യാത്രയിലും ജമ്മു കശ്മീർ, ലഡാക്, ഹിമാചൽപ്രദേശ് എന്നിങ്ങനെയുള്ള സ്ഥലങ്ങൾ പ്രകൃതിക്ഷോഭം മൂലം ഒഴിവാക്കേണ്ടി വന്നു. യാത്രയ്ക്കിടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പവന. കരാട്ടെ ഇൻസ്ട്രക്ടർ കൂടിയായ പവന സ്കൂളുകളിൽ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]