ഉക്കിനടുക്ക ∙ ഗവ.മെഡിക്കൽ കോളജ് വഴി കടന്നു പോകുന്ന ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ ഒരു ഭാഗത്ത് നിറയെ കുണ്ടും കുഴിയുമായി ദുരിതം. ആകെ 29 കിലോമീറ്ററുള്ള ഈ റോഡ് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പെർള ഭാഗത്തു നിന്ന് മെഡിക്കൽ കോളജിലേക്ക് നല്ല റോഡിലൂടെ എത്താം. എന്നാൽ കാസർകോട് ഭാഗത്തു നിന്ന് മെഡിക്കൽ കോളജിലേക്കുള്ള യാത്രയാണ് ദുരിത സ്ഥിതിയിലുള്ളത്.
ഒരേ പാത രണ്ട് കരാറുകാരന് റോഡ് നവീകരണം നടത്താനെടുത്തത്.
ചെർക്കള കല്ലടുക്ക സംസ്ഥാനാനന്തര പാതയിൽ ഉക്കിനടുക്കയിൽനിന്ന് ഉക്കിനടുക്ക പുത്തിഗെ റോഡിൽ 300 മീറ്റർ ദൂരത്താണ് മെഡിക്കൽ കോളജ്. ബദിയടുക്ക പഞ്ചായത്തിലാണ് മെഡിക്കൽകോളജ്. എൻമകജെ പഞ്ചായത്തിന്റെ അതിർത്തി പ്രദേശം കൂടിയാണിത്.
കാസർകോട്ടുനിന്ന് മെഡിക്കൽ കോളജിലേക്ക്
ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാത ചെർക്കളയിൽ നിന്ന് തുടങ്ങി കർണാടകയിലെ കല്ലടുക്കവരെയാണ്.
കാസർകോട് നിന്നു ചെർക്കള എത്തിയാൽ, ബദിയടുക്ക വഴി ഉക്കിനടുക്കവരെ 19 കിലോമീറ്ററാണുള്ളത്. ഇവിടെ കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു ലെയർ ടാറിങ്ങിന് ശേഷം പണി മുടങ്ങിക്കിടക്കുകയാണ്.
ഈ ഭാഗത്ത് റോഡാകെ കുഴികളാണ്.
ചെർക്കള, എടനീർ, ചെർളടുക്ക, ചോടിക്കാന, നെക്രാജെ, കെടഞ്ചി, പള്ളത്തടുക്ക, ഉക്കിനടുക്ക എന്നിവിടങ്ങളിൽ പാതാളക്കുഴികളാണ്. 4വർഷം മുൻപ് ഒരുലെയർ ചെയ്തതിന് ശേഷമാണ് പണി മുടങ്ങിയിട്ടുള്ളത്.
കാഞ്ഞങ്ങാട്,കാസർകോട്, ചെർക്കള എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ കോളജിലേക്കെത്താനുള്ള പ്രധാന പാതയാണിത്. സംസ്ഥാനാന്തര പാതയായതിനാൽ ഭാരം കയറ്റിയ ചരക്ക് വാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നു.
പെർള ഭാഗത്തുനിന്ന് മെഡിക്കൽ കോളജിലേക്ക്
ഇതേ പാതയിൽ മഞ്ചേശ്വരം മണ്ഡലത്തിലെ 10 കിലോമീറ്റർ നവീകരണം പൂർത്തിയായിട്ട് വർഷങ്ങളായി.
കർണാടക അതിർത്തിയിൽ നിന്നെത്തുന്നവർക്ക് അഡ്യനടുക്ക, അഡ്ക്കസ്ഥല, പെർള, ഉക്കിനടുക്ക വരെ ഈ റോഡിലൂടെ സുഗമമായി യാത്രചെയ്ത് മെഡിക്കൽ കോളജിലെത്താം. ∙മെഡിക്കൽ കോളജിലേക്കുള്ള മറ്റു വഴികൾ ∙ഉക്കിനടുക്ക ഏൽക്കാന, പള്ളം, മുണ്ട്യത്തടുക്ക, മുഗു, പുത്തിഗെ റോഡ് വഴി ∙കാസർകോട്, മധൂർ, കൊറത്തിക്കുണ്ട്, നീർച്ചാൽ കന്യപ്പാടി, പള്ളം, ഏൽകാന റോഡ് വഴി ∙കുമ്പള ഭാഗത്തുനിന്നു വരുന്നവർക്ക് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ സീതാംഗോളിയിലെത്തി ഇവിടെ നിന്ന് സീതാംഗോളി പെർള റോഡിൽ കയറി പുത്തിഗെയിൽനിന്ന് ഉക്കിനടുക്ക റോഡ് വഴി.
∙സീതാംഗോളി, ഷേണി, ബെദ്രംപള്ള, മണിയംപാറ റോഡിലൂടെ ഇഡിയടുക്കയിലെത്തി ഇവിടെ നിന്നു സംസ്ഥാനാന്തര പാതയിലൂടെ ഉക്കിനടുക്കയിലെത്തിയും കോളജിലേക്കു പോകാം. ∙കാസർകോട് നിന്നു മായിപ്പാടി സീതാംഗോളിയിലെത്തി സീതാംഗോളി പെർള റോഡിൽനിന്ന് പുത്തിഗെ ഉക്കിനടുക്ക റോഡിലൂടെയും കോളജിലെത്താം, ∙സീതാംഗോളി മുഗു, പാട്ലടുക്ക പള്ളം റോഡ് വഴി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]