കാസർകോട്∙ നഗരത്തിൽ പ്രവർത്തിച്ചിരുന്ന സ്കിൻ & കിഡ്സ് കെയർ ക്ലിനിക്കിന് തീപിടിച്ചു. അശ്വിനി നഗറിൽ മില ഷോപ്പിങ് സെന്ററിൽ പ്രവർത്തിക്കുന്ന ഡോക്ടർ ഗോപാലകൃഷ്ണ ഭാര്യ ഡോക്ടർ സുധാ ബട്ട് എന്നിവരുടെ സ്പർശ സ്കിൻ ആൻഡ് കിഡ്സ് കെയർ ക്ലിനിക്കിൽ ആണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.
റൂമിൽ നിന്നും ശക്തമായ രീതിയിൽ പുക വരുന്നത് സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ തൊഴിലാളികൾ കണ്ടതിനെ തുടർന്ന് കാസർഗോഡ് അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ആൻഡ് ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം എത്തി ഒരു മണിക്കൂർ ശ്രമഫലമായാണ് തീ പൂർണ്ണമായും കെടുത്താൻ കഴിഞ്ഞത്. നാല് മുറികളിലായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ സേന എത്തുമ്പോഴേക്കും ശക്തമായ പുക കാരണം റൂമുകളിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു.
ഉടനെതന്നെ സേനയുടെ എക്സ് ഹോസ്റ്റ് ബ്ലോവർ ഫാൻ ഉപയോഗിച്ച് പുക നിറഞ്ഞ റൂമിൽ നിന്ന് പുകയെ പുറത്തേക്ക് ഫാൻ മുഖേന പുറന്തള്ളിയതിന്ശേഷമാണ് സേനാംഗങ്ങൾ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് റൂമുകളുടെ ഷട്ടർ പൂട്ടുകൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.
റൂമുകളിൽ ഉണ്ടായിരുന്ന എസി ,ഫ്രിഡ്ജ്, ഫാനുകൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ ,ക്ലിനിക്കൽ ഉപകരണങ്ങൾ മരുന്നുകൾ മറ്റ് അനുബന്ധ വസ്തുക്കൾ പൂർണമായും കത്തി നശിച്ചിരുന്നു. സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കുകയും റൂമുകളിൽ ഉണ്ടായിരുന്ന തീ പടരാൻ സാധ്യതയുള്ള മറ്റു വസ്തുക്കൾ പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
പ്രസ്തുത കെട്ടിടത്തിൽ ഹോട്ടൽ, ലോഡ്ജിങ്, ഫ്രൂട്ട്സ് കട ജ്വല്ലറി ,കമ്പ്യൂട്ടർ സ്ഥാപനം, ദന്തൽ ക്ലിനിക്ക് , ഫൈനാൻസ് കമ്പനി തുടങ്ങിയ 15 ഓളം സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടുത്തം ആണ് ഒഴിവാക്കാൻ കഴിഞ്ഞത്.
കെട്ടിടം അബ്ദുള്ള ഹാജി എന്നയാളുടെ അധീനതയിലാണ് ‘ ക്ലിനിക് ഉടമ ഡോക്ടർ ഗോപാലകൃഷ്ണ 25 ലക്ഷത്തോളം രൂപ നഷ്ടം ഉള്ളതായി പറഞ്ഞു. ഏ സി യിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിക്കാൻ കാരണമെന്ന് അനുമാനം.
ഇത്രയും വലിയ കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ വേണമെങ്കിലും മിക്ക കെട്ടിടങ്ങളും അത് കാര്യക്ഷമമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]