വടക്കാഞ്ചേരി ∙ കാട്ടുപന്നിയുടെ ഇറച്ചി വാങ്ങിയതിന്റെ പേരിൽ വനംവകുപ്പ് കേസെടുത്ത് അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് കാഞ്ഞിരക്കോട് സ്വദേശി മിഥുൻ ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് ബിജെപി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാടുള്ള വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു മാർച്ച് നടത്തി. മിഥുന്റെ മരണത്തിന് ഉത്തരവാദികളായ വനം ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പുറത്താക്കുക, കുടുംബത്തിലെ ഒരംഗത്തിനു സർക്കാർ ജോലി നൽകുക, കേസ് ഒഴിവാക്കാം എന്നു പറഞ്ഞ് പണം കൈപ്പറ്റിയ സിപിഎം നേതാവിനെതിരെ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ഉപരോധ സമരവും നടത്തിയത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.അനീഷ് ഉദ്ഘാടനം ചെയ്തു.
ജിത്തു തയ്യൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, ജില്ലാ സെക്രട്ടറിമാരായ സുഭാഷ് ആദൂർ, നിത്യ സാഗർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കുട്ടഞ്ചേരി, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ.ജെബിൻ, സുരേഷ് നാലുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വി.എം.സുരേന്ദ്രൻ, വിഷ്ണു അമ്പാടി, ജോജു കുളങ്ങാടൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]